തകർപ്പൻ സെഞ്ച്വറിയുമായി സക്‌സേന; കേരളത്തിന് 144 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

  • 93
    Shares

രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ കേരളത്തിന് 144 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്. സെഞ്ച്വറിയുമായി ജലജ് സക്‌സേന നടത്തിയ പോരാട്ടമാണ് കേരളത്തിന് മികച്ച സ്‌കോർ നേടി കൊടുത്തത്. 190 പന്തിൽ 21 ഫോറും 2 സിക്‌സും സഹിതം സക്‌സേന 143 റൺസെടുത്തു. കേരളം 291 റൺസിന് എല്ലാവരും പുറത്തായി. ബംഗാൾ ഒന്നാമിന്നിംഗ്‌സിൽ 147 റൺസാണ് എടുത്തത്.

വി എ ജഗദീഷ് 39 റൺസും അക്ഷയ് ചന്ദ്രൻ 32 റൺസുമെടുത്തു. സച്ചിൻ ബേബി 23 റൺസെടുത്ത് പുറത്തായി. മറ്റാർക്കും തിളങ്ങാനായില്ല. ബംഗാളിന് വേണ്ടി ഇഷാൻ പോരൽ 4 വിക്കറ്റും മുഹമ്മദ് ഷമി 3 വിക്കറ്റുമെടുത്തു. അശോക് ദിൻഡ 2, മുകേഷ് കുമാർ ഒരു വിക്കറ്റും വീഴ്ത്തിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *