ഈഡനിൽ ബംഗാളിനെ അട്ടിമറിച്ച് കേരളത്തിന്റെ ചരിത്ര വിജയം; ഗ്രൂപ്പിൽ ഒന്നാമത്

Loading...
  • 338
    Shares

രഞ്ജി ട്രോഫിയിൽ കേരളത്തിന് തകർപ്പൻ ജയം. കരുത്തരായ ബംഗാളിനെ ഒമ്പത് വിക്കറ്റിനാണ് കേരളം അട്ടിമറിച്ചത്. രണ്ടാമിന്നിംഗ്‌സിൽ വിജയലക്ഷ്യമായ 41 റൺസ് കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു

പേസ് ബൗളിംഗിനെ തുണക്കുന്ന പിച്ചിൽ രണ്ടിന്നിംഗ്‌സുകളിലുമായി ഏഴ് വീതം വിക്കറ്റ് നേടിയ ബേസിൽ തമ്പിയും സന്ദീപ് വാര്യരും ചേർന്നാണ് കേരളത്തിന്റെ വിജയം ഉറപ്പിച്ചത്. സെഞ്ച്വറിയുമായി നങ്കൂരമിട്ട ജലജ് സക്‌സേന ആദ്യ ഇന്നിംഗ്‌സിൽ നിർണായകമായ 144 റൺസിന്റെ ലീഡ് നേടി കൊടുക്കാൻ കേരളത്തെ സഹായിച്ചു

രണ്ടാമിന്നിംഗ്‌സിൽ ബംഗാൾ 184 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. മൂന്നാം ദിനം കളി അവസാനിക്കും മുമ്പേ കേരളം വിജയലക്ഷ്യം മറികടന്നു. ജയത്തോടെ ഗ്രൂപ്പിൽ 13 പോയിന്റുമായി കേരളം ഒന്നാമത് എത്തി. തമിഴ്‌നാടും ഡൽഹിയും ബംഗാളുമടക്കമുള്ള കരുത്തൻമാരുടെ ഗ്രൂപ്പിലാണ് കേരളം. സീസണിൽ കേരളത്തിന്റെ രണ്ടാം ജയമാണിത്. നേരത്തെ ആന്ധ്രയെയും കേരളം പരാജയപ്പെടുത്തിയിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *