രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ കേരളത്തിന് ലീഡ്; സഞ്ജു വീണ്ടും പരാജയപ്പെട്ടപ്പോൾ രക്ഷകനായി ജലജ് സക്‌സേന

  • 58
    Shares

രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ കേരളത്തിന് ഒന്നാമിന്നിംഗ്‌സ് ലീഡ്. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് എന്ന നിലയിലാണ്. ബംഗാൾ ഒന്നാമിന്നിംഗ്‌സിൽ 147 റൺസിന് പുറത്തായിരുന്നു

സഞ്ജു സാംസൺ ഒരിക്കൽ കൂടി പരാജയപ്പെട്ടപ്പോൾ ജലജ് സക്‌സേന ഒറ്റയ്ക്കാണ് കേരളത്തെ നയിക്കുന്നത്. സഞ്ജു പൂജ്യത്തിന് മുഹമ്മദ് ഷമിക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. സക്‌സേന 71 റൺസുമായും ജഗദീഷ് 17 റൺസുമായും ക്രീസിലുണ്ട്. ബംഗാളിനായി മുഹമ്മദ് ഷമി 3 വിക്കറ്റുകൾ വീഴ്ത്തി. ഷമി ഇതിനോടകം 15 ഓവറുകൾ പൂർത്തിയാക്കി കഴിഞ്ഞു. ഓസീസ് പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെട്ട ഷമിയോട് 15 ഓവറിലധികം എറിയരുതെന്ന് ബിസിസിഐ നിർദേശം നൽകിയിട്ടുണ്ട്‌


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *