ഗുജറാത്തിനെ 81 റൺസിന് എറിഞ്ഞിട്ട് കേരളം ചരിത്രം രചിച്ചു; ആദ്യമായി രഞ്ജി സെമിയിൽ

  • 1K
    Shares

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ചരിത്ര വിജയം. ക്വാർട്ടർ ഫൈനലിൽ ഗുജറാത്തിനെ 114 റൺസിന് തകർത്ത് കേരളം സെമിയിൽ കടന്നു. രഞ്ജി ട്രോഫിയിൽ ഇതാദ്യമായാണ് കേരളം സെമി ഫൈനലിലേക്ക് പ്രവേശിക്കുന്നത്. രണ്ട് തവണ ക്വാർട്ടർ ഫൈനൽ വരെ എത്തിയതാണ് ഇതുവരെയുള്ള കേരളത്തിന്റെ മികച്ച പ്രകടനം

വയനാട് നടന്ന മത്സരത്തിൽ വിജയലക്ഷ്യമായ 195 റൺസ് തേടിയിറങ്ങിയ ശക്തരായ ഗുജറാത്തിനെ കേവലം 81 റൺസിന് കേരളം ചുരുട്ടിക്കെട്ടുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത ബേസിൽ തമ്പിയാണ് ഗുജറാത്തിന്റെ ആണിക്കല്ല് ഇളക്കി വിട്ടത്. സന്ദീപ് വാര്യർ 4 വിക്കറ്റുകളുമായി ബേസിലിന് കട്ട പിന്തുണയും നൽകി.

31 റൺസെടുത്ത രാഹുൽ വി ഷാ മാത്രമാണ് ഗുജറാത്ത് നിരയിൽസ പിടിച്ചുനിന്നത്. ധ്രുവ് രാവൽ 17 റൺസെടുത്തു. മറ്റൊരാൾക്കും രണ്ടക്കം തികയ്ക്കാനായില്ല.

ആദ്യ ഇന്നിംഗ്‌സിൽ കേരളം 185 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിൽ ഗുജറാത്തിന് 162 റൺസ് എടുക്കാനെ സാധിച്ചുള്ളു. രണ്ടാമിന്നിംഗ്‌സിൽ കേരളം 171ന് പുറത്തായി. ആദ്യ ഇന്നിംഗ്‌സിലെ 23 റൺസിന്റെ ലീഡ് സഹിതം ഗുജറാത്തിന് മുന്നിൽ വിജയലക്ഷ്യമായി വെച്ചത് 195 റൺസ്. എന്നാൽ ബേസിൽ തമ്പിയും സന്ദീപ് വാര്യരും തുനിഞ്ഞിറങ്ങിയതോടെ കേരളം ചരിത്രം കുറിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *