193 റൺസുമായി വിഷ്ണു വിനോദിന്റെ തകർപ്പൻ പ്രകടനം; പൊരുതിക്കയറിയ കേരളത്തിന് 190 റൺസിന്റെ ലീഡ്

  • 460
    Shares

മധ്യപ്രദേശിനെതിരെ കേരളം കളി തിരിച്ചുപിടിച്ചു. രണ്ടാമിന്നിംഗ്‌സിൽ വിലപ്പെട്ട 190 റൺസിന്റെ ലീഡാണ് കേരളം സ്വന്തമാക്കിയത്. കേരളം 455 റൺസിന് രണ്ടാമിന്നിംഗ്‌സിൽ ഓൾ ഔട്ടായി. 193 റൺസുമായി പൊരുതിയ വിഷ്ണു വിനോദും 143 റൺസെടുത്ത സച്ചിൻ ബേബിയും ചേർന്നാണ് കേരളത്തെ വിജയപ്രതീക്ഷയിലേക്ക് എത്തിച്ചത്. ആദ്യ ഇന്നിംഗ്‌സിൽ കേരളം 64 റൺസിന് ഓൾ ഔട്ടായിരുന്നു.

അർധ സെഞ്ച്വറി നേടിയ ബേസിൽ തമ്പിയും വിഷ്ണുവിന് മികച്ച പിന്തുണ നൽകി. അതേസമയം വെറും ഏഴ് റൺസിന് വിഷ്ണുവിന് ഇരട്ടശതകം നഷ്ടപ്പെട്ടു. ബേസിൽ തമ്പി 93 പന്തിൽ 57 റൺസ് നേടി. 282 പന്തിൽ 23 ഫോറു ഒരു സിക്‌സുമടക്കമാണ് വിഷ്ണു 193 റൺസ് സ്വന്തമാക്കിയത്.

എട്ട് റൺസ് എടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടപ്പെട്ട കേരളം ഇന്നിംഗ്‌സ് തോൽവി മുന്നിൽ കാണവെയാണ് സച്ചിൻ ബേബിയും വിഷ്ണുവും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്. സച്ചിൻ 211 പന്തുകളിൽ നിന്നാണ് 143 റൺസ് നേടിയത്.

രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച മധ്യപ്രദേശ് നിലവിൽ 2 വിക്കറ്റ് നഷ്ടത്തിൽ 42 റൺസ് എന്ന നിലയിലാണ്. 149 റൺസ് കൂടിയാണ് അവർക്ക് ജയിക്കാൻ വേണ്ടത്. കേരളത്തിനായി ജയിക്കാൻ എട്ട് വിക്കറ്റും വേണം


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *