കേരളത്തിന്റെ പോരാട്ടം സെമിയിൽ അവസാനിച്ചു; വിദർഭക്കെതിരെ ഇന്നിംഗ്‌സ് തോൽവി

Loading...
  • 44
    Shares

രഞ്ജി ട്രോഫി സെമി ഫൈനലിൽ വിദർഭക്കെതിരെ കേരളത്തിന് ഇന്നിംഗ്‌സ് തോൽവി. ഇന്നിംഗ്‌സിനും 11 റൺസിനുമാണ് കേരളം പരാജയപ്പെട്ടത്. ഉമേഷ് യാദവ് രണ്ടാമിന്നിംഗ്‌സിലും വിനാശകാരിയായി മാറിയപ്പോൾ കേരളം 24.5 ഓവറിൽ 91 റൺസിന് എല്ലാവരും പുറത്തായി. വിദർഭക്ക് ആദ്യ ഇന്നിംഗ്‌സിൽ 106 റൺസിന്റെ ലീഡാണുണ്ടായിരുന്നത്.

ചരിത്രത്തിൽ ആദ്യമായി സെമിയിൽ പ്രവേശിച്ച കേരളത്തിന് വിദർഭക്ക് മുന്നിൽ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച വെക്കാൻ സാധിച്ചില്ല. വെറും ഒന്നര ദിവസം മാത്രമാണ് രഞ്ജി സെമിഫൈനൽ മത്സരം നീണ്ടത്. രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച വിദർഭ 208 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.

തുടക്കത്തിൽ വലിയ സ്‌കോറിലേക്ക് പോകുമെന്ന് കേരളം തോന്നിച്ചെങ്കിലും ആറ് റൺസിനിടെ അഞ്ച് വിക്കറ്റുകൾ വീണതോടെ തകർച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഒമ്പത് വിക്കറ്റുകൾ 32 റൺസിനാണ് വീണത്. അരുൺ കാർത്തിക് 32, വിഷ്ണു വിനോദ് 15, സിജോമോൻ ജോസഫ് 17 റൺസെടുത്തു. ഇവരൊഴികെ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ഉമേഷ് യാദവ് 5 വിക്കറ്റും താക്കൂർ 4 വിക്കറ്റുമെടുത്തു. രണ്ടിന്നിംഗ്‌സിലുമായി ഉമേഷ് 12 വിക്കറ്റുകൾ വീഴ്ത്തി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *