സൗരാഷ്ട്രയെ 78 റൺസിന് തകർത്തു; രഞ്ജി ട്രോഫി വിദർഭക്ക്

Loading...
  • 164
    Shares

സൗരാഷ്ട്രയെ തകർത്ത് രഞ്ജി ട്രോഫി കിരീടം വിദർഭ സ്വന്തമാക്കി. ഫൈനലിൽ സൗരാഷ്ട്രയെ 78 റൺസിന് തകർത്താണ് വിദർഭ കിരീടം നിലനിർത്തിയത്. രണ്ടാമിന്നിംഗ്‌സിൽ 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൗരാഷ്ട്ര 127 റൺസിന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് വീഴ്ത്തിയ ആദിത്യ സർവാതെയാണ് സൗരാഷ്ട്രയെ തകർത്തത്. അക്ഷയ് വഖാരെ മൂന്ന് വിക്കറ്റെടുത്തു.

ആദ്യ ഇന്നിംഗ്‌സിൽ വിദർഭ 312 റൺസാണ് എടുത്തത്. 73 റൺസെടുത്ത കർണേശ്വർ, 45 റൺസെടുത്ത അജിത് വാദ്കർ എന്നിവരുടെ മികവിലായിരുന്നു സ്‌കോർ 312ൽ എത്തിച്ചത്. മറുപടി ബാറ്റിംഗിൽ സൗരാഷ്ട്ര 307 റൺസിന് എല്ലാവരും പുറത്തായി. സ്‌നെൽ പട്ടേൽ 102 റൺസെടുത്ത് നങ്കൂരമിട്ടെങ്കിലും മറ്റാർക്കും തിളങ്ങാനായില്ല.

അഞ്ച് റൺസിന്റെ ലീഡുമായി രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച വിദർഭ 200 റൺസിന് ഓൾ ഔട്ടായി. 206 വിജയലക്ഷ്യം തേടിയിറങ്ങിയ സൗരാഷ്ട്രയെ 127 റൺസിന് എറിഞ്ഞു വീഴ്ത്തുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *