കേരളം ഇന്നിംഗ്സ് തോൽവിയിലേക്ക്; 65 റൺസിനിടെ ആറ് വിക്കറ്റുകൾ നഷ്ടപ്പെട്ടു
രഞ്ജി ട്രോഫി സെമി ഫൈനലിൽ വിദർഭക്കെതിരെ കേരളം ഇന്നിംഗ്സ് തോൽവിയിലേക്ക്. രണ്ടാം ദിനം വിദർഭയെ 208 റൺസിന് പുറത്താക്കി രണ്ടാമിന്നിംഗ്സ് ആരംഭിച്ച കേരളത്തിന് 65 റൺസ് എടുക്കുന്നതിനിടെ ആറ് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഒന്നാമിന്നിംഗ്സിൽ വിദർഭക്ക് 106 റൺസിന്റെ ലീഡാണുണ്ടായിരുന്നത്.
ഇന്നിംഗ്സ് തോൽവി ഒഴിവാക്കാനായി കേരളത്തിന് 41 റൺസ് കൂടി വേണം. സിജോമോൻ ജോസഫും രാഹുൽ പിയുമാണ് നിലവിൽ ക്രീസിൽ. 59ന് റൺസിന് ഒരു വിക്കറ്റ് എന്ന നിലയിൽ നിന്നാണ് കേരളം 6ന് 65 എന്ന നിലയിലേക്ക് വീണത്. 6 റൺസിനിടെ 5 വിക്കറ്റുകളാണ് കേരളത്തിന് നഷ്ടപ്പെട്ടത്. ഉമേഷ് യാദവ് 3 വിക്കറ്റുകളും താക്കൂർ 2 വിക്കറ്റുമെടുത്തു