രഞ്ജിയിൽ ഡൽഹിയെ ചുരുട്ടിക്കെട്ടി കേരളം; തകർത്തത് ഇന്നിംഗ്‌സിനും 27 റൺസിനും

  • 277
    Shares

രഞ്ജി ട്രോഫിയിൽ കേരളത്തിന് തകർപ്പൻ ജയം. ഡൽഹിയെ ഇന്നിംഗ്‌സിനും 27 റൺസിനുമാണ് കേരളം തകർത്തത്. രണ്ടിന്നിംഗ്‌സുകളിലുമായി 9 വിക്കറ്റുകൾ വീഴ്ത്തിയ ജലജ് സക്‌സേനയും നാല് വീതം വിക്കറ്റുകൾ വീഴ്ത്തിയ സിജോ മോൻ ജോസഫും സന്ദീപ് വാര്യരും ചേർന്നാണ് ഡൽഹിയെ തകർത്തുവിട്ടത്

കേരളം ആദ്യ ഇന്നിംഗ്‌സിൽ 320 റൺസാണ് എടുത്തത്. 77 റൺസെടുത്ത പൊന്നം രാഹുൽ, 77 റൺസെടുത്ത വിനൂപ് മനോഹരൻ, 68 റൺസെടുത്ത ജലജ് സക്‌സേന എന്നിവരുടെ മികവിലായിരുന്നു കേരളം സ്‌കോർ 300 കടത്തിയത്. മറുപടി ബാറ്റിംഗിൽ ഡൽഹി ആദ്യ ഇന്നിംഗ്‌സിൽ 139 റൺസിന് പുറത്തായി. ഫോളോ ഓൺ വഴങ്ങി രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച അവർ 154 റൺസിന് തകർന്നുവീണു. ഇതോടെയാണ് കേരളം ഇന്നിംഗ്‌സ് ജയത്തിലേക്ക് എത്തിയത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *