വാലറ്റത്ത് നിന്ന് പൊരുതി ജഡേജ; ഇന്ത്യ 292 റൺസിന് പുറത്ത്

Loading...
  • 362
    Shares

അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 292 റൺസിന് പുറത്തായി. ഇതോടെ ഇംഗ്ലണ്ടിന് 40 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡായി. തകർച്ചയെ നേരിട്ട ഇന്ത്യയെ അർധ സെഞ്ച്വറികൾ നേടിയ രവീന്ദ്ര ജഡേജയും ഹനുമ വിഹാരിയും ചേർന്നാണ് രക്ഷപ്പെടുത്തിയത്

മൂന്നാംദിനം ആറിന് 174 എന്ന നിലയിൽ ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്കായി ഹനുമ വിഹാരിയാണ് ആദ്യം അർധശതകം തികച്ചത്. സ്‌കോർ 237 ൽ നിൽക്കെ 56 റൺസെടുത്ത വിഹാരി പുറത്തായി. ഇതോടെ ജഡേജ വാലറ്റത്തെ കൂട്ടുപിടിച്ച് സ്‌കോർ 292 ലേക്ക് എത്തിക്കുയായിരുന്നു. 156 പന്തിൽ 11 ഫോറും ഒരു സിക്‌സും സഹിതം 86 റൺസുമായി ജഡേജ പുറത്താകാതെ നിന്നു

ഇഷാന്ത് ശർമ(4), മുഹമ്മദ് ഷമി(1) ബുമ്ര പൂജ്യം എന്നിങ്ങനെയായിരുന്നു വാലറ്റ ബാറ്റ്‌സ്മാൻമാരുടെ സ്‌കോറുകൾ. ഒരാളുടെ പിന്തുണ ലഭിച്ചിരുന്നുവെങ്കിൽ ജഡേജ സെഞ്ച്വറി സ്വന്തമാക്കുമായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *