റയലിന് വിജയത്തുടർച്ച; എ സി മിലാനെ തകർത്തുവിട്ടു

  • 60
    Shares

ലാ ലിഗ സീസണിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ റയൽ മാഡ്രിഡിന് ജയം. എ സി മിലാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. കരീം ബെൻസേമയും ഗാരത് ബെയിലുമാണ് റയലിന്റെ സ്‌കോറർമാർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടതിന്റെ യാതൊരു ക്ഷീണവും പ്രകടിപ്പിക്കാതെയാണ് റയലിന്റെ ജൈത്രയാത്ര തുടരുന്നത്.

റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണാബ്യൂവിലാണ് മത്സരം നടന്നത്. മത്സരത്തിന്റെ തുടക്കത്തിൽ രണ്ടാം മിനിറ്റിൽ തന്നെ റയൽ ലീഡ് സ്വന്തമാക്കി. ഹെഡ്ഡറിലൂടെ ബെൻസേമയാണ് ഗോൾ പട്ടിക തുറന്നത്. രണ്ട് മിനിറ്റിനുള്ളിൽ എ സി മിലാൻ തിരിച്ചടിച്ചു. ഹിഗ്വെയ്‌നിലൂടെയായിരുന്നു എ സി മിലാന്റെ സമനില ഗോൾ.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ബെയ്ൽ റയിന് ലീഡ് നേടി കൊടുത്തു. റയലിനായി തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ബെയ്ൽ ഗോൾ കണ്ടെത്തുന്നത്.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *