ക്രൊയേഷ്യൻ സൂപ്പർ താരവും ക്ലബ് വിടുന്നു; റയൽ മാഡ്രിഡിൽ പ്രതിസന്ധി രൂക്ഷം

  • 255
    Shares

ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബി വിട്ടതിന്റെ ക്ഷീണത്തിലാണ് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്. റൊണാൾഡോയ്ക്ക് പകരക്കാരനായി ഇതുവരെ ആരെയും ഉറപ്പിക്കാനാകാത്തതിന്റെ ആശങ്കയിലാണ് ടീമും ആരാധകരും. ഇതിന്റെയൊപ്പമാണ് മറ്റൊരു താരം കൂടി ടീം വിടണമെന്ന ആഗ്രഹവുമായി രംഗത്ത് വന്നിരിക്കുന്നത്.

ക്രൊയേഷ്യയുടെ മധ്യനിര താരമായ കൊവാസിച്ചാണ് റയൽ വിടാൻ താത്പര്യം പ്രകടിപ്പിച്ച് മാനേജ്‌മെന്റുമായി ബന്ധപ്പെട്ടത്. റയൽ പരിശീലകൻ ലൊപടൂയിയുമായി താരം ചർച്ചകൾ നടത്തുകയും ചെയ്തു. ടീം വിടണമെന്ന താത്പര്യം മുമ്പും കൊവാസിച്ച് പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെ ടീം വിടാൻ റയൽ അനുവദിച്ചേക്കുമെന്നാണ് കേൾക്കുന്നത്.

ആദ്യ ഇലവനിൽ അവസരങ്ങൾ ലഭിക്കാത്തതിൽ റയലിൽ താരം അസംതൃപ്തനായിരുന്നു. ഇതാണ് മറ്റു ക്ലബ്ബുകളിലേക്ക് ചേക്കേറാൻ കൊവാസിച്ചിനെ പ്രേരിപ്പിച്ചത്. ഇംഗ്ലീഷ് ക്ലബ്ബായ ലിവർപൂൾ അടക്കം കൊവാസിച്ചിനെ ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്. കൂടാതെ ബയേൺ മ്യൂണിക്കും താരത്തിനായി രംഗത്തുണ്ട്

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *