ചാമ്പ്യൻസ് ലീഗ് ആദ്യ മത്സരത്തിൽ തന്നെ ക്രിസ്റ്റ്യാനോക്ക് ചുവപ്പ് കാർഡ്; വിമർശനവുമായി വിദഗ്ധർ

Loading...
  • 240
    Shares

ചാമ്പ്യൻസ് ലീഗിൽ യുവന്റസിനായുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് റെഡ് കാർഡ്. ഞെട്ടലോടെയാണ് ഫുട്‌ബോൾ ലോകം റഫറിയുടെ നീക്കങ്ങൾ കണ്ടത്. മത്സരശേഷം റഫറിയുടെ നടപടിക്കെതിരെ അതിരൂക്ഷ വിമർശനങ്ങളാണ് ഫുട്‌ബോൾ ലോകത്ത് നിന്നുമുയരുന്നത്. വലൻസിയക്കെതിരെയാണ് സൂപ്പർതാരം റെഡ് കാർഡ് കണ്ടത്. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് യുവന്റസ് ജയിച്ചിരുന്നു

ചുവപ്പുകാർഡ് ലഭിക്കാൻ മാത്രമുള്ള ഫൗളായിരുന്നില്ല അതെന്നാണ് മിക്കവരും പറയുന്നത്. താരം തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് വലൻസിയയുടെ പരിശീലകൻ മാർസെല്ലിനോയും പറഞ്ഞു. പ്രീമിയർ ലീഗ് മുൻ റഫറി മാർക് ക്ലാറ്റൻബർഗും റഫറിയുടെ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. റെഡ് കാർഡ് നൽകാൻ മാത്രം പ്രകോപനപരമായി താരം ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം പറഞ്ഞു

യുവന്റസും റഫറിയുടെ നടപടിയെ വിമർശിച്ച് രംഗത്തുവന്നിട്ടുണ്ട്. ശുദ്ധ അസംബന്ധമാണെന്ന് യുവന്റസ് വിമർശിച്ചു. വലൻസിയ ബോക്‌സിൽ വെച്ച് എതിർ താരത്തിന്റെ മുടിയിൽ വലിച്ചതാണ് ക്രിസ്റ്റിയാനോക്കെതിരെ ചുവപ്പ് കാർഡ് ഉയർത്താൻ കാരണം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *