റിഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചതായി റിപ്പോർട്ട്; ധവാന് പകരക്കാരനായേക്കും, പ്രഖ്യാപനം പിന്നീട്

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ പരുക്കേറ്റ ഓപണർ ബാറ്റ്‌സ്മാൻ ശിഖർ ധവാന് മൂന്നാഴ്ച വിശ്രമം നിർദേശിച്ച സാഹചര്യത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചതായി റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത നൽകുന്നത്. ധവാന്റെ പകരക്കാരനായി പന്തിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇംഗ്ലണ്ടിലേക്ക് എത്താൻ ബിസിസിഐ നിർദേശിച്ചതായാണ് വാർത്ത

ജൂൺ 13ന് ന്യൂസിലാൻഡിനെതിരായ മത്സരത്തിന് മുമ്പ് പന്ത് ഇന്ത്യൻ ടീമിനൊപ്പം ചേരും. ലോകകപ്പിനായുള്ള ടീമിന്റെ ഔദ്യോഗിക കിറ്റ് അടക്കമുള്ള എല്ലാ കാര്യങ്ങളും റിഷഭിന്റെ ഡൽഹിയിലുള്ള വസതിയിൽ എത്തിച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *