സ്ലെഡ്ജിംഗും വെല്ലുവിളിയുമൊക്കെ അവസാനിച്ചു; ടിം പെയ്‌ന്റെ കുടുംബത്തോടൊപ്പം റിഷഭ് പന്ത്

Loading...
  • 148
    Shares

ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഏറ്റവും ശ്രദ്ധയാകർഷിച്ച സംഭവമായിരുന്നു ഓസീസ് നായകൻ ടിം പെയ്‌നും ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തും തമ്മിലുള്ള വാക് യുദ്ധം. രണ്ടിന്നിംഗ്‌സുകളിലുമായി ഇരുവരും തമ്മിൽ പലതവണ ഏറ്റുമുട്ടി. സ്റ്റംപിന് മുന്നിലും പിന്നിലും നിന്ന് ഇരുവരും നടത്തിയ സ്ലെഡ്ജിംഗ് വലിയ വാർത്താ പ്രാധാന്യവും നേടിയിരുന്നു. എന്നാൽ വാക്‌പോരാട്ടമൊക്കെ സൗഹൃദത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. ടിം പെയ്‌ന്റെ കുട്ടികൾക്കും ഭാര്യക്കുമൊപ്പം ഫോട്ടോക്ക് പോസ് ചെയ്താണ് റിഷഭ് ഈ സൂചന നൽകുന്നത്.

പെയ്‌ന്റെ ഭാര്യ ബോണിക്കും രണ്ട് മക്കൾക്കുമൊപ്പം പന്ത് നിൽക്കുന്ന ചിത്രം ഐസിസിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം നിമിഷ നേരങ്ങൾ കൊണ്ട് വൈറലായി മാറുകയും ചെയ്തു. ചിത്രത്തിന്റെ ക്യാപ്ഷനാണ് ആരാധകരെ കൂടുതൽ രസിപ്പിച്ചത്. ടിം പെയ്ൻ ബോക്‌സിംഗ് ഡേ ടെസ്റ്റിനിടെ റിഷഭ് പന്തിനോട്: നിനക്ക് കുട്ടികളെ നോക്കാൻ അറിയുമോ, ഞാൻ ഭാര്യയെയും കൂട്ടി സിനിമക്ക് പോയാൽ കുട്ടികളെ നീ നോക്കുമോ
ചലഞ്ച് ആക്‌സപ്റ്റഡ്….ഇതായിരുന്നു ഐസിസി നൽകിയ ക്യാപ്ഷൻ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *