രണ്ടാം ടെസ്റ്റ് നാളെ തുടങ്ങാനിരിക്കെ ഇന്ത്യക്ക് കനത്ത തിരിച്ചടി; രോഹിതും അശ്വിനും പരുക്കേറ്റ് പുറത്ത്

  • 40
    Shares

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ തുടങ്ങാനിരിക്കെ ടീം ഇന്ത്യക്ക് മറ്റൊരു തിരിച്ചടി. സ്പിന്നർ അശ്വിനും രോഹിത് ശർമയും രണ്ടാം ടെസ്റ്റിൽ കളിച്ചേക്കില്ല. പരുക്ക് മൂലമാണ് ഇവർക്ക് പുറത്തിരിക്കേണ്ടി വരിക. നേരത്തെ പരുക്കേറ്റ ഓപണർ പൃഥ്വി ഷായ്ക്ക് ആദ്യ ടെസ്റ്റിലും കളിക്കാൻ സാധിച്ചിരുന്നില്ല. പൃഥ്വി മൂന്നാം ടെസ്റ്റിൽ തിരിച്ചുവരുമെന്നാണ് ടീം അറിയിച്ചിരിക്കുന്നത്.

പൃഥ്വിയെ കൂടാതെ രോഹിതും അശ്വിനും പുറത്താകുന്നതോടെ ഇന്ത്യ കൂടുതൽ പ്രതിരോധത്തിലാകും. ആദ്യ ടെസ്റ്റിൽ വിജയിച്ച ഇന്ത്യ നിലവിൽ 1-0ന് മുന്നിലാണ്. വിജയത്തിൽ അശ്വിന്റെ നിർണായ പങ്കുമുണ്ടായിരുന്നു. രണ്ട് ഇന്നിംഗ്‌സുകളിലുമായി ആറ് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

അതേസമയം രോഹിതിന് കാര്യമായി തിളങ്ങാൻ സാധിച്ചിരുന്നില്ല. ആദ്യ ഇന്നിംഗ്‌സിൽ 37 റൺസെടുത്ത രോഹിത് രണ്ടാമിന്നിംഗ്‌സിൽ ഒരു റൺസിന് പുറത്തായി. എങ്കിലും ഏതുസമയത്തും അപകടം വിതയ്ക്കാൻ സാധിക്കുന്ന ബാറ്റ്‌സ്മാനാണ് രോഹിത്. പരുക്കേറ്റ ഇവർക്ക് പകരമായ രവീന്ദ്ര ജഡേജയും ഹനുമ വിഹാരിയും ടീമിലെത്തിയേക്കും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *