ഇത് പാടത്തെ ക്രിക്കറ്റ് കളിയല്ല: ബാറ്റ് കൊണ്ട് സ്റ്റംപിൽ അടിച്ച രോഹിത് ശർമക്ക് പിഴ ശിക്ഷ

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ രോഷ പ്രകടനം നടത്തിയ സ്റ്റംപ് തള്ളി താഴെയിട്ട രോഹിത് ശർമക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ 15 ശതമാനം തുകയാണ് പിഴയായി വിധിച്ചത്. ഔട്ടായതിൽ രോഷം പ്രകടിപ്പിച്ച് രോഹിത് സ്റ്റംപിൽ ബാറ്റ് കൊണ്ട് അടിക്കുകയായിരുന്നു

മത്സരത്തിന്റെ നാലാം ഓവറിൽ ഹാരി ഗുർണിയുടെ പന്തിൽ രോഹിത് എൽ ബി ഡബ്ല്യുവായി പുറത്താകുകയായിരുന്നു. ഡി ആർ എസിന് വിട്ടെങ്കിലും റിവ്യുവിലും രോഹിത് ഔട്ടാണെന്ന് വിധിച്ചു. ഇതോടെയാണ് ദേഷ്യം മൂത്ത രോഹിത് ഫീൽഡ് അമ്പയറോട് ചൂടാകുകയും വിക്കറ്റ് ബാറ്റ് കൊണ്ട് തള്ളി താഴെയിടുകയും ചെയ്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *