ഒരു സെഞ്ച്വറി അകലെ രോഹിതിനെ കാത്തിരിക്കുന്നത് ലോകകപ്പിലെ വമ്പൻ റെക്കോർഡുകൾ

ശ്രീലങ്കക്കെതിരായ മത്സരത്തിനിറങ്ങുന്ന രോഹിത് ശർമക്ക് ഒരു സെഞ്ച്വറി അകലെ കാത്തിരിക്കുന്ന മൂന്ന് വമ്പൻ റെക്കോർഡുകളാണ്. ഇന്ന് സെഞ്ച്വറി നേടിയാൽ മൂന്നും രോഹിതിന് സ്വന്തമാകാൻ സാധ്യതയേറെയാണ്. നിലവിൽ ഈ ലോകകപ്പിൽ 4 സെഞ്ച്വറികൾ രോഹിത് സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ന് സെഞ്ച്വറിയടിച്ചാൽ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോർഡ് രോഹിതിന് സ്വന്തമാകും. നിലവിൽ കുമാർ സംഗക്കാരക്കൊപ്പം നാല് സെഞ്ച്വറികളെന്ന റെക്കോർഡ് പങ്കിടുകയാണ് രോഹിത്.

ലോകകപ്പിലാകെ രോഹിതിന്റെ സെഞ്ച്വറി നേട്ടം 5 ആണ്. ഒരു സെഞ്ച്വറി കൂടി നേടിയാൽ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറിയെന്ന റെക്കോർഡിനൊപ്പം രോഹിത് എത്തും. സച്ചിനാണ് ആറ് സെഞ്ച്വറികളുമായി ഈ റെക്കോർഡ് കൈവശം വെച്ചിരിക്കുന്നത്.

ഈ ലോകകപ്പിൽ 544 റൺസാണ് രോഹിതിന്റെ സമ്പാദ്യം. 130 റൺസ് അകലെ മറ്റൊരു അപൂർവ റെക്കോർഡും രോഹിതിനെ കാത്തിരിക്കുന്നുണ്ട്. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന ഖ്യാതി. 2003ൽ സച്ചിൻ നേടിയ 673 റൺസാകും അപ്പോൾ പഴങ്കഥയാകുക.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *