അർധസെഞ്ച്വറി 54 പന്തുകളിൽ; സെഞ്ച്വറിയിലേക്ക് കുതിച്ചത് 28 പന്തുകളിൽ; തകർത്താടി രോഹിത്

  • 577
    Shares

ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിന മത്സരത്തിലെ വിജയത്തെക്കാൾ ഇന്ത്യക്ക് സന്തോഷം നൽകുക ഹിറ്റ്മാൻ രോഹിത് ശർമയുടെ തകർപ്പൻ ഫോമായിരിക്കും. രോഹിത് ഫോമിലായാൽ പിന്നെ ജയം പിന്നാലെ വരുമെന്ന് ടീമിനും ആരാധകർക്കുമറിയാം. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നിർണായകമായ അവസാന മത്സരത്തിലും സെഞ്ച്വറിയുമായി രോഹിത് അത് തെളിയിച്ചതാണ്.

ഇംഗ്ലീഷ് പിച്ചുകളിൽ മികച്ച ടോട്ടൽ തന്നെയാണ് ഇംഗ്ലണ്ട് ഉയർത്തിയത്. 49.5 ഓവറിൽ 268 റൺസിന് അവർ പുറത്താകുകയായിരുന്നു. 269 റൺസിന്റെ വിജയലക്ഷ്യവുമായാണ് ഇന്ത്യ ഇറങ്ങിയത്. രോഹിത് ക്രീസിൽ ഉറച്ചുനിൽക്കാനുള്ള ശ്രമമായിരുന്നു ആദ്യം. അതേസമയം മറുവശത്ത് ശിഖർ ധവാൻ വെടിക്കെട്ടിന് തുടക്കം കുറിച്ചിരുന്നു

27 പന്തിൽ 40 റൺസുമായി ധവാൻ പുറത്തായതിന് ശേഷവും വലിയ ആവേശമൊന്നും കാണിക്കാൻ രോഹിത് തയ്യാറായില്ല. സിംഗിളുകളിലൂടെയും ഇടയ്ക്ക് കിട്ടുന്ന ബൗണ്ടറികളിലൂടെയുമാണ് രോഹിതും കോഹ്ലിയും ഇന്നിംഗ്‌സ് മുന്നോട്ടു കൊണ്ടുപോയത്. 54 പന്തിൽ ആറ് ഫോറും ഒരു സിക്‌സും സഹിതമാണ് രോഹിത് ശർമ അർധ സെഞ്ച്വറി തികച്ചത്.

എന്നാൽ അർധ ശതകം പൂർത്തിയാക്കിയതിന് പിന്നാലെ രോഹിത് തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക് തിരിച്ചെത്തി. ക്രീസിൽ ഉറച്ചു നിൽക്കാനാകുമെന്ന ആത്മധൈര്യം അപ്പോഴേക്കും അദ്ദേഹം സംഭരിച്ചിരുന്നു. 50ൽ നിന്ന് അടുത്ത 50 ലേക്ക് രോഹിത് എത്തിയത് വെറും 28 പന്തുകൾ എടുത്ത് മിന്നൽ വേഗത്തിലാണ്.

82 പന്തിലായിരുന്നു രോഹിതിന്റെ സെഞ്ച്വറി. രണ്ടാം അർധശതകത്തിനിടയിൽ ആറ് ഫോറും രണ്ട് സിക്‌സും പിറന്നു. മത്സരം അവസാനിക്കുമ്പോൾ 114 പന്തുകളിൽ 15 ഫോറും നാല് സിക്‌സുമായി രോഹിത് 137 റൺസുമായി പുറത്താകാതെ നിൽക്കുകയായിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *