കൊടുങ്കാറ്റായി രോഹിത് ശർമ; മൂന്നാം ട്വന്റി 20യിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യക്ക് പരമ്പര

  • 2K
    Shares

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇംഗ്ലണ്ടിനെതിരെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. മൂന്നാം ട്വന്റി 20യിലെ വിജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തിൽ 198 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ രോഹിതിന്റെ സെഞ്ച്വറിയും കോഹ്ലിയുടെ തകർപ്പൻ ബാറ്റിംഗുമാണ് ഇന്ത്യക്ക് വിജയം സ്വന്തമാക്കാൻ എളുപ്പമാക്കിയത്.

ഇംഗ്ലണ്ട് നിർത്തിയിടത്ത് നിന്നുതന്നെ ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ തുടങ്ങുകയായിരുന്നു. 18. 4 ഓവറിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. സ്‌കോർ 21ൽ നിൽക്കെ 5 റൺസെടുത്ത ശിഖർ ധവാനെ നഷ്ടപ്പെട്ടെങ്കിലും രോഹിത് ഒരറ്റത്ത് നിന്ന് തകർത്തടിക്കുകയായിരുന്നു. ധവാന് പുറകെ വന്ന രാഹുൽ 10 പന്തിൽ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 19 റൺസെടുത്ത് പുറത്തായി.

രാഹുലിന് പിന്നാലെ എത്തിയ നായകൻ കോഹ്ലി 29 പന്തിൽ 43 റൺസെടുത്തു. സ്‌കോർ 151ൽ നിൽക്കെയാണ് കോഹ്ലി പുറത്താകുന്നത്. രണ്ട് വീതം സിക്‌സും ഫോറും കോഹ്ലി പറത്തിയിരുന്നു. രോഹിത് 56 പന്തിലാണ് സെഞ്ച്വറി പൂർത്തിയാക്കിയത്. അഞ്ച് പടുകൂറ്റൻ സിക്‌സറുകളും 11 ഫോറുകളും സഹിതം 100 റൺസുമായി രോഹിത് പുറത്താകാതെ നിന്നു. 14 പന്തിൽ 33 റൺസുമായി ഹാർദിക് പാണ്ഡ്യെയും വിജയത്തിലേക്ക് ഇന്ത്യയെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു

37 പന്തിൽ ഏഴ് സിക്സും നാല് ഫോറും സഹിതം 67 റൺസെടുത്ത ജേസൺ റോയിയാണ് ഇംഗ്ലണ്ടിന്റെ ടോപ്സ്‌കോറർ. ബട്ലർ 21 പന്തിൽ 34 റൺസെടുത്തു. ഹെയ്ൽസ് 30, ബെയ്ര്സ്റ്റോ 25ഉം റൺസെടുത്തു. 5 177 എന്ന നിലയിൽ നിന്ന ഇംഗ്ലണ്ടിനെ അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ പിടിച്ചുകെട്ടുകയായിരുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *