രോഹിതിന്റെ ദീപാവലി വെടിക്കെട്ട്; രണ്ടാം ടി20യിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ

  • 449
    Shares

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് തകർപ്പൻ സ്‌കോർ. നിശ്ചിത 20 ഓവറിൽ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് എടുത്തു. ദീപാവലി ദിനത്തിൽ വെടിക്കെട്ട് ബാറ്റിംഗാണ് രോഹിതും സംഘവും ലക്‌നൗവിൽ കാഴ്ച വെച്ചത്. രോഹിതിന്റെ സെഞ്ച്വറി മികവിലാണ് ഇന്ത്യ സ്‌കോർ 195ലെത്തിച്ചത്. വെറും 58 പന്തിലാണ് രോഹിത് സെഞ്ച്വറി സ്വന്തമാക്കിയത്. ഇതോടെ ടി20യിൽ രോഹിതിന് 4 സെഞ്ച്വറികളായി

ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാൽ ഇന്ത്യൻ ഓപണർമാർ തലങ്ങും വിലങ്ങും ഷോട്ടുകൾ ഉതിർത്തതോടെ വിൻഡീസ് ബൗളർമാർ വിയർത്തു. സ്‌കോർ 123ലാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെടുന്നത്. 41 പന്തിൽ 43 റൺസുമായി ധവാൻ പുറത്തായി. പിന്നാലെ വന്ന റിഷഭ് പന്തിന് 5 റൺസ് എടുക്കാനെ സാധിച്ചുള്ളു

രോഹിതിനൊപ്പം ക്രിസിൽ കെ എൽ രാഹുലും എത്തിയതോടെ സ്‌കോറിംഗിന് വേഗത കൂടി. കളി അവസാനിക്കുമ്പോൾ രോഹിത് 61 പന്തിൽ 111 റൺസുമായും രാഹുൽ 14 പന്തിൽ 26 റൺസുമായും പുറത്താകാതെ നിന്നു. ഏഴ് സിക്‌സും 8 ഫോറും സഹിതമാണ് രോഹിത് 111 റൺസ് എടുത്തത്‌


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *