ഗാംഗുലിയെ കടത്തിവെട്ടി ഹിറ്റ്മാന്റെ സെഞ്ച്വറി നേട്ടം; അഭിനന്ദന പ്രവാഹവുമായി മുൻ താരങ്ങൾ

ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തിൽ ജയിച്ചു തുടങ്ങിയതിന്റെ സന്തോഷത്തിലാണ് ടീം ഇന്ത്യയും ആരാധകരും. ഹിറ്റ്മാൻ രോഹിത് ശർമയുടെ തകർപ്പൻ സെഞ്ച്വറി ഇരട്ടി മധുരവും നൽകുന്നു. ഏകദിന സെഞ്ച്വറികളുടെ എണ്ണത്തിൽ ഇതിനിടെ രോഹിത് സൗരവ് ഗാംഗുലിയെ മറികടക്കുകയും ചെയ്തു.

311 ഏകദിനങ്ങളിൽ നിന്ന് 22 സെഞ്ച്വറികളാണ് ഗാംഗുലി നേടിയത്. 207 ഏകദിനങ്ങളിൽ നിന്ന് 23ാം സെഞ്ച്വറിയാണ് രോഹിത് സ്വന്തമാക്കിയത്. സെഞ്ച്വറി വേട്ടയിൽ ഇന്ത്യൻ താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് രോഹിത്. പട്ടികയിൽ 49 സെഞ്ച്വറികളുമായി സച്ചിനാണ് മുന്നിൽ. 41 സെഞ്ച്വറികളുള്ള കോഹ്ലി സച്ചിന് പിന്നിലുണ്ട്.

ഇന്നലെ നടന്ന ഏകദിനത്തിൽ 144 പന്തുകളിൽ 122 റൺസുമായി രോഹിത് പുറത്താകാതെ നിന്നു. 128 പന്തുകളിലായിരുന്നു രോഹിത് 100 തികച്ചത്. 13 ഫോറുകളും രണ്ട് സിക്‌സറുകളും ഹിറ്റ്മാൻ ഇതിനിടെ കണ്ടെത്തി.

രോഹിതിനെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശങ്ങളാണ് സമൂഹ മാധ്യമങ്ങളിലെങ്ങും. മുൻ താരങ്ങളടക്കമുള്ളവരാണ് രോഹിതിനെ പ്രശംസിച്ച് രംഗത്തുവന്നിരിക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *