വീണ്ടും ‘ ഡബിൾ ‘ സെഞ്ച്വറിയുമായി രോഹിത് ശർമ; ഇത്തവണ റെക്കോർഡ് നേട്ടം

  • 271
    Shares

ഏകദിനത്തിൽ മൂന്ന് ഡബിൾ സെഞ്ച്വറികൾ നേടിയ ഏക താരമാണ് രോഹിത് ശർമ. എന്നാൽ മറ്റൊരു ഡബിൾ സെഞ്ച്വറി കൂടി രോഹിത് ഇന്ന് അനന്തപുരയിൽ കുറിച്ചു. ഏകദിനത്തിൽ 200 സിക്‌സറുകൾ നേടുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് രോഹിത് ഇന്നെത്തിയത്. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് രോഹിത്

കാര്യവട്ടം ഏകദിനത്തിൽ നാല് സിക്‌സറുകളാണ് രോഹിത് നേടിയത്. ഇതോടെ ഏകദിനത്തിൽ രോഹിതിന് 202 സിക്‌സറുകളായി. 218 സിക്‌സറുകളുമായി ധോണിയാണ് പട്ടികയിലുള്ള ഇന്ത്യൻ താരം. 351 സിക്‌സറുകൾ നേടിയ ഷാഹിദ് അഫ്രീദിയാണ് പട്ടികയിൽ ഒന്നാമത്.

സിക്‌സറുകൾക്ക് പിന്നാലെ 2018ൽ ഏകദിനത്തിൽ രോഹിത് ആയിരം റൺസ് പിന്നിട്ടു. നിലവിൽ 1030 റൺസാണ് രോഹിത് 2018ൽ നേടിയത്. ഈ വർഷം ഏകദിനത്തിൽ കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമെന്ന റെക്കോർഡും രോഹിതിനാണ്. 1202 റൺസുമായി കോഹ്ലിയാണ് മുന്നിൽ

Leave a Reply

Your email address will not be published. Required fields are marked *