ക്യാപ്റ്റൻസി ഏറ്റെടുക്കാൻ തയ്യാറെന്ന് രോഹിത്; കോഹ്ലി ആരാധകർ കലിപ്പിൽ

  • 373
    Shares

ഏഷ്യാ കപ്പിൽ ടീമിനെ കിരീട നേട്ടത്തിലേക്ക് നയിച്ചതിന് പിന്നാലെ നായക സ്ഥാനത്തിൽ നോട്ടമുണ്ടെന്ന് തുറന്നു സമ്മതിച്ച് രോഹിത് ശർമ. മത്സരശേഷം നടന്ന പത്രസമ്മേളനത്തിലാണ് രോഹിതിന്റെ വാക്കുകൾ. ഇന്ത്യൻ ക്രിക്കറ്റിന്റെ നായകനായി കളിക്കുന്നതിൽ സന്തോഷമേയുള്ളു. അവസരം വരികയാണെങ്കിൽ ക്യാപ്റ്റൻസി ഏറ്റെടുക്കാൻ തയ്യാറാണെന്ന് രോഹിത് പറഞ്ഞു

ഇംഗ്ലണ്ട് പര്യടനത്തിലെ നാണം കെട്ട പ്രകടനത്തിന് ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പിനെത്തിയത്. എന്നാൽ തോൽവി അറിയാതെ തന്നെ ഫൈനലിലേക്ക് എത്താനും കിരീടം സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചിരുന്നു. രോഹിതിന്റെ ക്യാപ്റ്റൻസിയെ മുൻതാരങ്ങളും അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു. എന്നാൽ രോഹിതിന്റെ വാക്കുകൾ കോഹ്ലിയുടെ ആരാധകരെ രസിപ്പിച്ചിട്ടില്ല. നായക സ്ഥാനത്തേക്ക് കോഹ്ലിയെ അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാനാകില്ലെന്നാണ് ആരാധകർ പറയുന്നത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *