രോഹിതേ തിരിച്ചുവാ, അത് ഔട്ടല്ല; ഡ്രസിംഗ് റൂമിലേക്ക് നടന്ന രോഹിതിനെ കോഹ്ലി തിരിച്ചുവിളിച്ചു

  • 356
    Shares

കാര്യവട്ടം ഏകദിനത്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയ രോഹിത് ഒരു നിമിഷം പോലും പാഴാക്കാതെ ഡ്രസിംഗ് റൂമിലേക്ക് നടന്നു. പക്ഷേ വിരാട് കോഹ്ലി താരത്തെ തിരിച്ചുവിളിച്ചു. മത്സരത്തിന്റെ എട്ടാം ഓവറിലായിരുന്നു കാണികളെ അടക്കം ചിരിപ്പിച്ച സംഭവം

ഓഷൻ തോമസിന്റെ പന്തിലാണ് രോഹിത് കീപ്പർക്ക് ക്യാച്ച് നൽകിയത്. ഔട്ടായെന്ന ധാരണയിൽ രോഹിത് തിരികെ നടന്നു. പക്ഷേ അപ്പോഴേക്കും അമ്പയർ നോ ബോൾ വിളിച്ചിരുന്നു. തിരികെ നടന്ന രോഹിതാണെൽ ഇത് കണ്ടുമില്ല. ഒടുവിൽ കോഹ്ലി രോഹിതിനെ ക്രീസിലേക്ക് തിരികെ വിളിക്കുകയായിരുന്നു

വീഡിയോ കാണുക


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *