വെടിക്കെട്ട് റെക്കോർഡുകൾ; ദീപാവലി ആഘോഷം ഗംഭീരമാക്കി ഹിറ്റ്മാൻ

  • 266
    Shares

ലക്‌നൗവിൽ വിൻഡീസിനെതിരായ രണ്ടാം ടി20യിൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച വെച്ച രോഹിത് ശർമ സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡുകൾ കൂടിയാണ്. ഇതിൽ വിരാട് കോഹ്ലിയുടെ റെക്കോർഡും തകർന്നു വീണു

ടി20യിൽ ഏറ്റവുമധികം റൺസ് എടുക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് കോഹ്ലിയിൽ നിന്ന് രോഹിത് സ്വന്തമാക്കിയത്. 86 മത്സരങ്ങളിൽ നിന്ന് 2203 റൺസാണ് രോഹിത് ശർമക്കുള്ളത്. 62 മത്സരങ്ങളിൽ നിന്ന് 2102 റൺസാണ് കോഹ്ലിയുടെ സമ്പാദ്യം. ടി20യിൽ ഏറ്റവുമധികം റൺസ് സ്‌കോർ ചെയ്ത താരങ്ങളിൽ രണ്ടാം സ്ഥാനത്താണ് രോഹിത് നിലവിൽ. 2271 റൺസുള്ള ന്യൂസിലാൻഡിന്റെ ബ്രണ്ടൻ മക്കല്ലമാണ് പട്ടികയിൽ ഒന്നാമത്

ഇന്നലെ രോഹിത് സ്വന്തമാക്കിയത് ടി20യിലെ നാലാമത്തെ സെഞ്ച്വറിയാണ്. അന്താരാഷ്ട്ര ടി20യിൽ നാല് സെഞ്ച്വറികൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും രോഹിത് സ്വന്തമാക്കി. 61 പന്തുകളിൽ ഏഴ് സിക്‌സും എട്ട് ഫോറും സഹിതം 111 റൺസാണ് രോഹിത് ഇന്നലെ സ്വന്തമാക്കിയത്‌


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *