മെസ്സി, താങ്കളെ ഞാൻ ഇറ്റലിയിലേക്ക് ക്ഷണിക്കുകയാണ്; ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച് ക്രിസ്റ്റിയാനോയുടെ ക്ഷണം

  • 243
    Shares

ഫുട്‌ബോൾ ലോകത്തെ ഇതിഹാസ താരങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റിയാനോ റൊണാൾഡോയും. ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ സ്പാനിഷ് ലീഗിൽ നിരന്തരം ഇരുവരും ഏറ്റുമുട്ടിയിരുന്നു. റൊണാൾഡോ റയൽ മാഡ്രിഡ് താരവും മെസ്സി റയലിന്റെ ബദ്ധവൈരികളായ ബാഴ്‌സലോണയുടെ താരവുമായിരുന്നു. എന്നാൽ ഈ സീസണിൽ ഇറ്റാലിയൻ ലീഗായ സീരി എയിലേക്ക് റൊണാൾഡോ കൂടുമാറി. നിലവിൽ യുവന്റസിന്റെ താരമാണ് റൊണാൾഡോ

എന്നാൽ മെസ്സിയും ഇറ്റലയിലേക്ക് വരണമെന്നാണ് റൊണാൾഡോയുടെ ആഗ്രഹം. ഇറ്റാലിയൻ പത്രമായ ഗസറ്റ ഡെല്ലോ സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിലാണ് റോണോ തന്റെ ആഗ്രഹം വ്യക്തമാക്കിയത്. മെസ്സിയെ മിസ് ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹം തന്നെ വല്ലാതെ മിസ് ചെയ്യുന്നുണ്ടാകും എന്നായിരുന്നു റൊണാൾഡോയുടെ മറുപടി

ഇറ്റലിയിലും തന്റെ എതിരാളിയായി മെസ്സിയെ കാണണമെന്ന് റൊണാൾഡോ പറഞ്ഞു.അദ്ദേഹം മികച്ച താരമാണ്. ബാഴ്‌സയിൽ മെസ്സി തൃപ്തനാണെങ്കിൽ അതിനെ മാനിക്കുന്നുവെന്നും റൊണാൾഡോ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *