റഷ്യൻ ലോകകപ്പിലെ മൂന്നാം സ്ഥാനം സ്വന്തമാക്കി ബൽജിയം; ഇംഗ്ലണ്ടിനെ തകർത്തു

Loading...
  • 351
    Shares

റഷ്യൻ ലോകകപ്പിലെ ലൂസേഴ്‌സ് ഫൈനലിൽ ബൽജിയത്തിന് വിജയം. മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തു. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ തോമസ് മ്യൂനിയറിലൂടെ ബൽജിയം ലീഡ് സ്വന്തമാക്കിയിരുന്നു.

ലോകകപ്പ് ഫുട്‌ബോൾ ചരിത്രത്തിൽ ഇംഗ്ലണ്ട് വഴങ്ങുന്ന ഏറ്റവും വേഗമേറിയ ഗോളാണ് ഇന്ന് പിറന്നത്. ലുക്കാക്കുവിൽ നിന്നാണ് ഗോളിലേക്കുള്ള വഴി പിറന്നത്. ലുക്കാക്കുവിന്റെ പാസ് സ്വീകരിച്ച നാസർ ചാഡ്‌ലി ഇടതുഭാഗത്ത് നിന്ന് ബോക്‌സിലേക്ക് ക്രോസ് പായിക്കുകയായിരുന്നു. ഇത് മ്യൂനിയർ വലയിലേക്ക് തട്ടിയിടുകയായിരുന്നു.

രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് സമനിലക്കായി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. 70ാം മിനിറ്റിൽ എറിക് ഡീറിന്റെ ഷോട്ട് ഗോളെന്നുറപ്പിച്ച് ഗോളിയെയും കടന്ന് പോയെങ്കിലും ആൽഡർവെയ്‌റൽഡ് തട്ടിയകറ്റുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ആക്രമണമെല്ലാം ബൽജിയത്തിന്റെ പ്രതിരോധത്തിൽ തട്ടി മാറുകയായിരുന്നു

മത്സരത്തിന്റെ 82ാം മിനിറ്റിൽ ബൽജിയം നായകൻ ഈഡൻ ഹസാർഡ് ഇംഗ്ലണ്ടിന്റെ പതനം പൂർത്തിയാക്കി. ഇതോടെ 2-0 ന് ബൽജിയം വിജയം സ്വന്തമാക്കുകയായിരുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *