ബ്രസീൽ, ജർമനി, അർജന്റീന; വമ്പൻമാരില്ലാത്ത ആദ്യ ലോകകപ്പ് സെമി

Loading...
  • 53
    Shares

എന്തുകൊണ്ടും വ്യത്യസ്തമാണ് റഷ്യൻ ലോകകപ്പ്. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ലോകഫുട്‌ബോളിലെ വമ്പൻമാരെല്ലാം നാട്ടിൽ തിരിച്ചെത്തുകയോ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലോ ആണ്. ജർമനിയും അർജന്റീനയും സ്‌പെയിനും പോർച്ചുഗലുമൊക്കെ പുറത്തായപ്പോഴും പ്രതീക്ഷയായി ബ്രസീൽ എങ്കിലും ബാക്കി നിന്നിരുന്നു. ഇന്നലെ ബൽജിയത്തോട് തോറ്റ് ബ്രസീലും പുറത്തായതോടെ പുതിയ ഫുട്‌ബോൾ ശക്തികളെ തേടുകയാണ് ആരാധകവൃന്ദം

വമ്പൻമാരുടെ കൂട്ടത്തിൽ ജർമനിയാണ് ആദ്യം പുറത്തുപോയത്. ലോകചാമ്പ്യൻമാരുടെ പട്ടവുമായി റഷ്യയിലെത്തിയ ജർമനി ആദ്യ റൗണ്ടിൽ തന്നെ നാണം കെട്ട് പുറത്തുപോയി. അർജന്റീനയും സ്‌പെയിനും പോർച്ചുഗലും പ്രീ ക്വാർട്ടറിൽ വീണു. അപ്പോഴും ബ്രസീൽ പ്രതീക്ഷകൾ കാത്തുവെച്ച് ക്വാർട്ടറിലേക്ക് മുന്നേറിയുന്നു

ഇന്നലെ നടന്ന ക്വാർട്ടറിൽ ബൽജിയത്തോട് 1-2നാണ് ബ്രസീലിന്റെ തോൽവി. ഇതിലൊന്ന് സെൽഫ് ഗോളായിരുന്നുവെന്നത് ബ്രസീലിന്റെ പരാജയത്തിന്റെ ആക്കം കൂട്ടുന്നു. ബ്രസീലും പുറത്തായതോടെ റഷ്യൻ ലോകകപ്പിൽ ഒരു അപൂർവ അവസരവും തേടിയെത്തി.

അർജന്റീന, ബ്രസീൽ, ജർമനി എന്നീ ശക്തികൾ ഇല്ലാത്ത ആദ്യ ലോകകപ്പ് സെമി ഫൈനലാണ് റഷ്യയിൽ നടക്കാൻ പോകുന്നത്. കഴിഞ്ഞ 20 ലോകകപ്പ് പതിപ്പുകളിലും ഇവരിലേതെങ്കിലും ടീം ഇല്ലാതെ സെമി ഫൈനൽ പോരാട്ടാം നടന്നിട്ടില്ല. 2014ൽ ഈ മൂന്ന് ടീമും സെമിയിൽ എത്തിയിരുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *