സ്ത്രീകളെ തിരഞ്ഞുപിടിച്ച് കാണിക്കേണ്ട; ചാനലുകൾക്ക് ഫിഫയുടെ താക്കീത്

  • 118
    Shares

റഷ്യൻ ലോകകപ്പ് മത്സരങ്ങൾക്കിടെ കാണികൾക്കിടയിൽ നിന്നും സ്ത്രീകളെ തിരഞ്ഞുപിടിച്ച് ക്യാമറാൻമാർ സൂം ചെയ്യുന്നത് കുറയ്ക്കണമെന്ന് ഫിഫ. ഇക്കാര്യത്തിൽ ലോകകപ്പ് സംപ്രേഷണം ചെയ്യുന്ന ചാനലുകൾക്ക് ഫിഫ കർശന താക്കീത് നൽകി.

ലോകകപ്പിനിടെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് നടപടി. റഷ്യയിൽ ലോകകപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ ഫിഫക്ക് ഏറ്റവുമധികം തലവേദന സൃഷ്ടിക്കുന്നത് ഇത്തരം ലൈംഗികാതിക്രമങ്ങളാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 30 ഓളം കേസുകൾ ഫിഫ സമിതി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സ്വവർഗാനുരാഗവും വംശീയതയും തലവേദനയുണ്ടാക്കുമെന്നായിരുന്നു ലോകകപ്പിന് മുമ്പ് ഫിഫ കണക്കുകൂട്ടിയിരുന്നത്. എന്നാൽ സ്ത്രീകളാണ് ആക്രമണത്തിന് ഇരകളായത്. വിദേശികളായ ഫുട്‌ബോൾ ആരാധകർ പോലും റഷ്യൻ സ്ത്രീകളെ പൊതുനിരത്തിൽ വെച്ച് പോലും ഉപദ്രവിക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു.

വാർത്ത നൽകുന്നതിനിടെ വനിതാ റിപ്പോർട്ടർമാരെ തടഞ്ഞുവെക്കുകയും ഉമ്മ വെക്കുകയും ചെയ്യുന്ന രീതിയും റഷ്യയിൽ ഒന്നിലേറെ തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ രജിസ്റ്റർ ചെയ്തതിനേക്കാൾ ഇരിട്ടിയിലേറെ ആക്രമണങ്ങൾ സ്ത്രീകൾക്കെതിരായി നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *