പ്രീ ക്വാർട്ടറിൽ ആളുകൾ കാത്തിരിക്കുന്നത് അർജന്റീന-ഫ്രാൻസ് പോരാട്ടം; ചങ്കിടിപ്പോടെ ആരാധകർ

Loading...
  • 449
    Shares

റഷ്യൻ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ ലൈനപ്പായി. കിരീട പ്രതീക്ഷകളുമായി എത്തിയ ടീമുകളിൽ പലതും ഒന്നാം റൗണ്ടിൽ പതറുന്നത് കണ്ടാണ് നാളെ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കമാകുന്നത്. ലോക ചാമ്പ്യൻമാരായ ജർമനിയുടെ പുറത്താകൽ റഷ്യൻ ലോകകപ്പിന്റെ ദുരന്തമായി മാറുകയും ചെയ്തു. അവസാന നിമിഷം രണ്ടാം സ്ഥാനക്കാരായാണ് അർജന്റീന പ്രീ ക്വാർട്ടറിലേക്ക് കടന്നു കൂടിയത്.

നാളെയാണ് പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കമാകുന്നത്. വൈകുന്നേരം 7.30ക്ക് അർജന്റീന-ഫ്രാൻസ് പോരാട്ടം നടക്കും. രാത്രി 11.30ന് ഉറൂഗ്വ-പോർച്ചുഗൽ മത്സരവും. ഫ്രാൻസിനെ നേരിടാനിറങ്ങുമ്പോൾ അർജന്റീനക്കാണ് കൂടുതൽ സമ്മർദം. ആദ്യ റൗണ്ടിലെ പ്രകടനവുമായി ഫ്രാൻസിനോട് ഏറ്റുമുട്ടാനാകില്ലെന്ന് മെസ്സിക്കും കൂട്ടർക്കും നന്നായി അറിയാം. ഉറുഗ്വ-പോർച്ചുഗൽ മത്സരവും പ്രവചനാതീതമാണ്. മികച്ച ഫോം തുടരുന്ന ഉറൂഗ്വയ്ക്കാണ് കൂടുതൽ പേരും സാധ്യത കാണുന്നത്.

ജൂലൈ 1ന് രാത്രി 7.30ന് സ്‌പെയിൻ-റഷ്യ പോരാട്ടം നടക്കും. രാത്രി 11.30ന് ക്രൊയേഷ്യ ഡെൻമാർക്ക് പോരാട്ടവും. ക്വാർട്ടർ ഫൈനലിലേക്ക് സ്‌പെയിനും ക്രൊയേഷ്യയും മാർച്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ലോകകപ്പിലെ കറുത്ത കുതിരകളാകാൻ തുടങ്ങുകയാണ് റഷ്യ.

ജൂലൈ രണ്ടിന് 7.30ന് ബ്രസീൽ-മെക്‌സിക്കോ പോരാട്ടം നടക്കും. രാത്രി 11.30ന് ബെൽജിയം-ജപ്പാൻ പോരാട്ടവും. ജൂലൈ 3ന് 7.30ന് സ്വീഡൻ സ്വിറ്റ്‌സർലാൻഡിനെയും 11.30ന് കൊളംബിയ ഇംഗ്ലണ്ടിനെയും നേരിടും.

അട്ടിമറികളൊന്നും നടന്നില്ലെങ്കിൽ അർജന്റീന-പോർച്ചുഗൽ പോരാട്ടം ക്വാർട്ടർ ഫൈനലിൽ കാണാൻ സാധിക്കും. ഈ പോരാട്ടത്തിൽ അർജന്റീന വിജയിക്കുകയും ബ്രസീൽ ക്വാർട്ടർ കടക്കുകയും ചെയ്താൽ സെമി ഫൈനലിൽ ബ്രസീലും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടും.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *