രണ്ടാം റൗണ്ട് ഉറപ്പിക്കാനാകാതെ പ്രമുഖ ടീമുകൾ; ലോകകപ്പിലെ നിലവിലെ കണക്കുകൾ ഇങ്ങനെയാണ്

Loading...
  • 296
    Shares

റഷ്യൻ ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ പ്രീ ക്വാർട്ടർ ബർത്ത് ഉറപ്പിക്കാൻ പോലുമാകാതെ നിൽക്കുകയാണ് പ്രമുഖ ടീമുകൾ. ലോകകപ്പ് സ്വപ്‌നമിട്ട് റഷ്യയിലേക്ക് വണ്ടി കയറിയ ലോക ശക്തികൾ അവസാന മത്സരത്തിലെ ഫലത്തിനായി കാത്തിരിക്കുകയാണ്. അതേസമയം പ്രതീക്ഷകളൊന്നുമില്ലാതെ എത്തിയ ടീമുകളാകട്ടെ രണ്ടാം റൗണ്ട് ഉറപ്പിക്കുകയും ചെയ്തു.

റഷ്യ, ഉറൂഗ്വ, ഫ്രാൻസ്, ക്രൊയേഷ്യ, ബൽജിയം, ഇംഗ്ലണ്ട് എന്നീ ടീമുകൾ നിലവിൽ പ്രീ ക്വാർട്ടർ ഉറപ്പിച്ചു കഴിഞ്ഞു. ഒരു സമനിലയും ഒരു ജയവുമുള്ള ബ്രസീലും ഏകദേശം രണ്ടാം റൗണ്ടിലേക്കുള്ള യാത്രയിലാണ്. ഒരു തോൽവിയും ഒരു സമനിലയും മാത്രമുള്ള അർജന്റീനയാണ് നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്നത്.

അവസാന മത്സരത്തിൽ സമനില പോലും അർജന്റീനക്ക് പുറത്തേക്കുള്ള വഴി തുറക്കും. നൈജീരിയയുമായുള്ള മത്സരം ജയിച്ചാൽ മാത്രം പോര, അപ്പുറത്ത് ക്രൊയേഷ്യ ഐസ് ലാൻഡിനെ പരാജയപ്പെടുത്തുകയും വേണം

ഗ്രൂപ്പ് എയിൽ റഷ്യയും ഉറൂഗ്വയുമാണ് പ്രീ ക്വാർട്ടർ ഉറപ്പിച്ചത്. ഈജിപ്തും സൗദിയും ഗ്രൂപ്പിൽ നിന്ന് പുറത്തായി കഴിഞ്ഞു. ഒന്നാം സ്ഥാനം ആർക്കെന്ന് നിശ്ചയിക്കാനായി റഷ്യയും ഉറൂഗ്വയും ഇന്ന് ഏറ്റുമുട്ടും

ഗ്രൂപ്പ് ബിയിൽ പോർച്ചുഗൽ, സ്‌പെയിൻ, ഇറാൻ എന്നീ മൂന്ന് ടീമുകളുടെ അവസ്ഥ പ്രവചനാതീതമാണ്. നാലാമത്തെ ടീമായ മൊറൊക്കോ ലോകകപ്പിൽ നിന്ന് പുറത്തായി കഴിഞ്ഞു. പോർച്ചുഗലിനും ഇറാനും സ്‌പെയിനും മൂന്ന് വീതം പോയിന്റുണ്ട്. ഇന്ന് പോർച്ചുഗൽ ഇറാനെയും സ്‌പെയിൻ മൊറോക്കോയെയും നേരിടുന്നുണ്ട്. ഇതിൽ പോർച്ചുഗൽ-ഇറാൻ മത്സരമാകും ഏറെ നിർണായകമാകുക

ഗ്രൂപ്പ് സിയിൽ ഫ്രാൻസ് പ്രീ ക്വാർട്ടർ ഉറപ്പിച്ചു. നാല് പോയിന്റുള്ള ഡെൻമാർക്ക് രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. പെറു ഗ്രൂപ്പിൽ നിന്ന് പുറത്തായി. ഇന്ന് ഡെൻമാർക്ക് ഫ്രാൻസിനെയും ഓസ്‌ട്രേലിയ പെറുവിനെയും നേരിടും. രണ്ടാം റൗണ്ടിലേക്ക് കടക്കാനായി ഡെൻമാർക്കിന് ഒരു സമനില മാത്രം മതിയാകും. അതേസമയം ഓസ്‌ട്രേലിയ നല്ല മാർജിനിൽ പെറുവിനെ തോൽപ്പിച്ചാൽ അവരാകും പ്രീ ക്വാർട്ടറിലേക്ക് നീങ്ങുത

ഗ്രൂപ്പ് ഡിയിൽ ക്രൊയേഷ്യയാണ് പ്രീ ക്വാർട്ടർ ഉറപ്പാക്കിയത്. അർജന്റീന ഗ്രൂപ്പ് ഡിയിലാണ്. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിൽ നൈജീരിയയെ തോൽപ്പിക്കുകയും ക്രൊയേഷ്യ ഐസ് ലാൻഡിനെ തോൽപ്പിക്കുകയും ചെയ്താൽ അർജന്റീനക്ക് രണ്ടാം റൗണ്ടിൽ കടക്കാം. മറിച്ച് നൈജീരിയ അർജന്റീനയെ പരാജയപ്പെടുത്തിയാൽ അവരാകും പ്രീ ക്വാർട്ടറിൽ കടക്കുക. ഐസ് ലാൻഡ് ക്രൊയേഷ്യയെ തോൽപ്പിക്കുകയും അർജന്റീന-നൈജീരിയ മത്സരം സമനിലയാകുകയും ചെയ്താൽ ഗോൾ ശരാശരി കാര്യങ്ങൾ തീരുമാനിക്കും.

ഗ്രൂപ്പ് ഇയിൽ ബ്രസീലും സ്വിറ്റ്‌സർലാൻഡും നാല് പോയിന്റുമായി ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. സെർബിയക്ക് മൂന്ന് പോയിന്റുണ്ട്. അവസാന മത്സരത്തിൽ സെർബിയയെ തോൽപ്പിച്ചാൽ അവർ പ്രീ ക്വാർട്ടറിൽ പ്രവേശിക്കും. മറിച്ചായാൽ സെർബിയയും കയറും. ബുധനാഴ്ചയാണ് ബ്രസീൽ-സെർബിയ പോരാട്ടം. അന്നേ ദിവസം തന്നെയാണ് സ്വിറ്റ്‌സർലാൻഡ്-കോസ്റ്റാറിക്ക മത്സരം

ഗ്രൂപ്പ് എഫിൽ മെക്‌സിക്കോക്ക് ആറ് പോയിന്റുണ്ട്. ജർമനി മൂന്ന് പോയിന്റുമായി പുറകിലുണ്ട്. അവസാന മത്സരത്തിൽ ജർമനി ദക്ഷിണ കൊറിയയെ തോൽപ്പിച്ചാൽ ജർമനിക്കും ആറ് പോയിന്റാകും. സ്വീഡൻ-മെക്‌സിക്കോ മത്സരത്തിൽ അവർ പരാജയപ്പെട്ടാൽ മൂന്ന് ടീമുകൾക്കും ആറ് പോയിന്റാകും. ഗോൾ ശരാശരി കാര്യങ്ങൾ തീരുമാനിക്കും. മറിച്ച് മെക്‌സിക്കോയും ദക്ഷിണ കൊറിയയും ജയിച്ചാൽ മെക്‌സിക്കോ ഈസിയായി രണ്ടാം റൗണ്ടിലേക്ക് പ്രവേശിക്കും. ജർമനി, ദക്ഷിണ കൊറിയ, സ്വീഡൻ ടീമുകൾക്ക് ഗോൾ ശരാശരിയെ ആശ്രയിക്കേണ്ടി വരും

ഗ്രൂപ്പ് ജിയിൽ ബൽജിയവും ഇംഗ്ലണ്ടും പ്രീ ക്വാർട്ടർ ഉറപ്പിച്ചു. പനാമ, ടുണീഷ്യ ടീമുകൾ പുറത്തായി. ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കാനായുള്ള പോരാട്ടം വ്യാഴാഴ്ച നടക്കും

ഗ്രൂപ്പ് എച്ചിൽ നാല് പോയിന്റ് വീതമുള്ള ജപ്പാനും സെനഗലുമാണ് രണ്ടാം റൗണ്ടിലേക്ക് പോരടിക്കുന്നത്. ഇന്നലെ കൊളംബിയ പോളണ്ടിനെ തോൽപ്പിച്ചതോടെ അവർക്കും സാധ്യതയേറിയിട്ടുണ്ട്. സെനഗലുമായുള്ള അവസാന മത്സരത്തിൽ ജയിച്ചാൽ കൊളംബിയ രണ്ടാം രൗണ്ടിലേക്ക് മുന്നേറും. ജപ്പാൻ പോളണ്ടിനെ തോൽപ്പിക്കുകയാണെങ്കിൽ അവരും പ്രീ ക്വാർട്ടറിലേക്ക് കയറും

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *