സെഞ്ച്വറിയുമായി നായകൻ സച്ചിൻ ബേബിയുടെ വീറുറ്റ പോരാട്ടം; മധ്യപ്രദേശിനെതിരെ കേരളം പൊരുതുന്നു

  • 317
    Shares

രഞ്ജി ട്രോഫിയിൽ ആദ്യ ഇന്നിംഗ്‌സിലെ തകർച്ചയും രണ്ടാമിന്നിംഗ്‌സിലെ തുടക്കത്തിലെ തകർച്ചക്കും പിന്നാലെ കേരളം കരകയറുന്നു. സച്ചിൻ ബേബി സെഞ്ച്വറിയുമായി നങ്കൂരമിട്ടപ്പോൾ കേരളം മധ്യപ്രദേശിന്റെ ലീഡ് മറികടന്നു. നിലവിൽ കേരളം 6 വിക്കറ്റ് നഷ്ടത്തിൽ 296 റൺസ് എന്ന നിലയിലാണ്. കേരളത്തിന് 31 റൺസിന്റെ ലീഡുണ്ട് ഇപ്പോൾ

ഒന്നാമിന്നിംഗ്‌സിൽ മധ്യപ്രദേശ് 328 റൺസാണ് എടുത്തത്. കേരളം ആദ്യ ഇന്നിംഗ്‌സിൽ 63 റൺസിന് പുറത്തായിരുന്നു. 265 റൺസിന്റെ കടവുമായാണ് കേരളം രണ്ടാമിന്നിംഗ്‌സിന് ഇറങ്ങിയത്. 8 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ വീണപ്പോൾ കേരളം ദയനീയ പരാജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും സച്ചിൻ ക്രീസിലെത്തിയതോടെ കഥ മാറുകയായിരുന്നു

സച്ചിൻ ബേബി 142 റൺസുമായി ക്രീസിലുണ്ട്. 207 പന്തിൽ 14 ഫോറും 3 സിക്‌സും സഹിതമാണ് സച്ചിൻ 142 റൺസിലെത്തി നിൽക്കുന്നത്. മറുവശത്ത് 93 റൺസുമായി വിഷ്ണു വിനോദും സച്ചിന് കൂട്ടായി ക്രീസിലുണ്ട്‌Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *