സച്ചിനെതിരെ പരാതി നൽകിയ സഞ്ജു അടക്കം 13 താരങ്ങൾക്കെതിരെ അച്ചടക്ക നടപടി

  • 49
    Shares

കേരള രഞ്ജി ടീം നായകൻ സച്ചിൻ ബേബിക്കെതിരെ പരാതി നൽകിയ പതിമൂന്ന് അംഗങ്ങൾക്കെതിരെ കൂട്ട അച്ചടക്ക നടപടി. അഞ്ച് താരങ്ങളെ മൂന്ന് മത്സരങ്ങളിൽ നിന്ന് കെ സി എ വിലക്കി. സഞ്ജു അടക്കം എട്ട് താരങ്ങൾക്ക് മൂന്ന് മത്സരങ്ങളിലെ മാച്ച് ഫീയും റദ്ദാക്കി. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് നിർദേശം

റൈഫി, ആസിഫ്, കെ എം സന്ദീപ് വാര്യർ, രോഹൻ പ്രേം, മുഹമ്മദ് അസറുദ്ദീൻ എന്നിവർക്കാണ് വിലക്ക്. ടീമിനുള്ളിൽ ഇവർ ഗൂഢാലോചന നടത്തിയതായി കെസിഎയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സച്ചിൻ തന്നിഷ്ടക്കാരനാണെന്നും ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നുമായിരുന്നു താരങ്ങളുടെ പരാതി. 13 താരങ്ങൾ ഒപ്പിട്ട കത്തും കെസിഎക്ക് നൽകി. പരിശോധനയിൽ താരങ്ങളുടെ ആരോപണം തെറ്റാണെന്ന് തെളിയുകയായിരുന്നു


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *