സച്ചിനും വിഷ്ണു വിനോദിനും സെഞ്ച്വറി; പൊരുതിക്കയറിയ കേരളത്തിന് വിലപ്പെട്ട ലീഡ്

  • 305
    Shares

രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെ കേരളം തിരിച്ചടിക്കുന്നു. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ കേരളം എട്ട് വിക്കറ്റ് നഷ്ടത്തിൽ 390 റൺസ് എന്ന നിലയിലാണ്. എട്ട് റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട് കൂട്ടത്തകർച്ചയെ അഭിമുഖീകരിച്ച കേരളത്തെ നായകൻ സച്ചിൻ ബേബിയുടെ ഇന്നിംഗ്‌സാണ് കൈ പിടിച്ചുയർത്തിയത്. ഒരു ഘട്ടം പിന്നിട്ടതോടെ ക്രീസിൽ വിഷ്ണു വിനോദും കൂട്ടായി എത്തുകയായിരുന്നു

211 പന്തുകളിൽ നിന്ന് 143 റൺസാണ് സച്ചിൻ ബേബി സ്വന്തമാക്കിയത്. 14 ഫോറും 3 സിക്‌സും സച്ചിൻ നേടി. വിഷ്ണു രഞ്ജിയിലെ തന്റെ ആദ്യ സെഞ്ച്വറിയാണ് സ്വന്തമാക്കിയത്. 226 പന്തിൽ 155 റൺസുമായി വിഷ്ണു ക്രീസിൽ നിൽക്കുന്നുണ്ട്. 18 ഫോറും ഒരു സിക്‌സിന്റെയും അകമ്പടിയോടെയാണ് വിഷ്ണുവിന്റെ 155 റൺസ്. മൂന്നാം ദിനം കളി നിർത്തുമ്പോൾ 30 റൺസുമായി ബേസിൽ തമ്പിയാണ് വിഷ്ണുവിനൊപ്പം ക്രീസിലുള്ളത്.

നിലവിൽ കേരളത്തിന് 125 റൺസിന്റെ ലീഡാണുള്ളത്. ആദ്യ ഇന്നിംഗ്്‌സിൽ കേവലം 63 റൺസിനാണ് കേരളം പുറത്തായത്. രണ്ടാമിന്നിംഗ്‌സിലും തുടക്കത്തിൽ തകർന്നതോടെ ഇന്നിംഗ്്‌സ് തോൽവി മുന്നിൽ കണ്ടു. അവിടെ നിന്ന് കേരളം പൊരുതിക്കയറുകയായിരുന്നു. ഒന്നാമിന്നിംഗ്‌സിൽ 328 റൺസ് നേടിയ മധ്യപ്രദേശ് 265 റൺസിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *