ധോണി എപ്പോൾ വിരമിക്കണമെന്ന് ധോണി തീരുമാനിക്കും; പിന്തുണയുമായി സച്ചിൻ

  • 291
    Shares

വിമർശനങ്ങൾക്കിടയിലും മഹേന്ദ്ര സിംഗ് ധോണിക്ക് പിന്തുണയുമായി സച്ചിൻ തെൻഡുൽക്കർ. ധോണി വിരമിക്കണമെന്ന ആവശ്യം ക്രിക്കറ്റ് ലോകത്ത് നിന്നും താരങ്ങളിൽ നിന്നും ഉയരുന്ന സാഹചര്യത്തിലാണ് സച്ചിന്റെ പ്രതികരണം

ധോണിയുടെ ഭാവി എന്താണെന്ന് ധോണി തന്നെ തീരുമാനിക്കുമെന്ന് സച്ചിൻ പറയുന്നു. ധോണിക്കെതിരായ ഒരുപാട് വിമർശനങ്ങൾ കണ്ടു. ഗവാസ്‌കറുടെയും ഗാംഗുലിയുടെയും നിരീക്ഷണങ്ങൾ വായിച്ചു. ഇംഗ്ലണ്ട് പര്യടനത്തിൽ ധോണി പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്നാണ് അവർ പറയുന്നത്. ധോണിയോട് ചോദിച്ചാലും ഇതേ മറുപടി തന്നെയാകും അദ്ദേഹവും പറയുക

ധോണിയുടെ പ്രകടനം മികച്ചതായിരുന്നില്ലെന്നത് സത്യമാണ്. എന്നാൽ ധോണി എപ്പോൾ വിരമിക്കണം എന്ന് തീരുമാനിക്കേണ്ടത് ധോണിയാണ്. അല്ലാതെ മറ്റാരുമല്ലെന്നും സച്ചിൻ പറഞ്ഞു. തന്റെ കഴിവിനെക്കുറിച്ചും സാന്നിധ്യത്തെക്കുറിച്ചും തികഞ്ഞ ബോധ്യമുള്ള താരമാണ് ധോണി. എപ്പോൾ വിരമിക്കണമെന്ന് ആരും അദ്ദേഹത്തോട് പറയേണ്ടതില്ലെന്നും സച്ചിൻ കൂട്ടിച്ചേർത്തു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *