പേരും ചിത്രവും ഉപയോഗിച്ചതിന് പണം നൽകിയില്ല; ഓസ്‌ട്രേലിയൻ കമ്പനിക്കെതിരെ സച്ചിൻ കേസ് നൽകി

ക്രിക്കറ്റ് ബാറ്റ് വിൽപ്പന പ്രോത്സാഹിപ്പിക്കാൻ തന്റെ പേരും ചിത്രവും ഉപയോഗിച്ച കണക്കിൽ ഓസ്‌ട്രേലിയൻ കമ്പനിയ റോയൽറ്റിയായി 20 ലക്ഷം ഡോളർ നൽകാനുണ്ടെന്ന് സച്ചിൻ തെൻഡുൽക്കർ. കമ്പനിക്കെതിരെ സച്ചിൻ സിവിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

വർഷാവർഷം 10 ലക്ഷം ഡോളർ വീതം റോയൽറ്റി ഇനത്തിൽ നൽകാമെന്ന ഉറപ്പിൽ 2016ലാണ് സിഡ്‌നിയിലെ സ്പാർട്ടൻ സ്‌പോർട്‌സുമായി സച്ചിൻ കരാറിലേർപ്പെട്ടത്. സച്ചിൻ ബൈ സ്പാർട്ടൻ എന്ന പേരിലായിരുന്നു സ്‌പോർട്‌സ് ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചിരുന്നത്. 2018 മുതൽ റോയൽറ്റി നൽകുന്നതിൽ കമ്പനി വീഴ്ച വരുത്തുകയായിരുന്നു.

കമ്പനിയെ സമീപിച്ചെങ്കിലും ഇവർ പ്രതികരിച്ചില്ല. തുടർന്ന് തന്റെ പേരും ചിത്രവും ഉപയോഗിക്കുന്നത് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതും മുഖവിലക്കെടുത്തില്ലെന്ന് സച്ചിൻ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *