ഇത്തരം പരിഷ്‌കാരങ്ങൾ ഏകദിന ക്രിക്കറ്റിനെ നശിപ്പിക്കും; തുറന്നടിച്ച് സച്ചിൻ

Loading...
  • 366
    Shares

ഏകദിനത്തിൽ പുതിയ പരിഷ്‌കാരത്തിനെതിരെ ശക്തമായി ശബ്ദമുയർത്തി ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കർ. ഏകദിനത്തിൽ രണ്ട് ന്യൂ ബോളുകൾ ഉപയോഗിക്കുന്നതിനെതിരെയാണ് സച്ചിൻ രംഗത്തുവന്നത്.

ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ഏകദിന മത്സരത്തിൽ റെക്കോർഡ് സ്‌കോർ പിറന്നതിന് പിന്നാലെയാണ് സച്ചിൻ വിമർശനവുമായി രംഗത്ത് വന്നത്. ഓസീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ട് 481 റൺസാണ് അടിച്ചുകൂട്ടിയത്. നാലാം ഏകദിനത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 312 റൺസ് മറികടക്കുകയും ചെയ്തിരുന്നു.

ഒരു മത്സരത്തിൽ രണ്ട് പന്ത് ഉപയോഗിക്കുന്നതിലൂടെ പന്ത് പഴകുമ്പോൾ ലഭിക്കുന്ന റിവേഴ്‌സ് സ്വിംഗ് ബൗളർമാർക്ക് നഷ്ടപ്പെടും. ക്രിക്കറ്റിൽ റിവേഴ്‌സ് സ്വിംഗിന് വളരെയേറെ പ്രാധാന്യമുണ്ടെന്നും സച്ചിൻ പറയുന്നു. ട്വിറ്റർ വഴിയാണ് സച്ചിൻ വിമർശനമുന്നയിച്ചത. സച്ചിന്റെ അഭിപ്രായത്തെ പിന്താങ്ങി പാക് ഇതിഹാസ താരം വഖാർ യൂനിസും രംഗത്തുവന്നിട്ടുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *