സച്ചിന്റെ റെക്കോർഡ് തകർക്കാൻ റൂട്ടും വില്യംസണും; സാധ്യതകൾ ഇങ്ങനെ

Loading...

ഒരു ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ താരമെന്ന സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ് തകരുമോയെന്ന കാത്തിരിപ്പിലാണ് ആരാധകർ. ഫൈനൽ കളിക്കുന്ന രണ്ട് ടീമുകളുടെ രണ്ട് താരങ്ങളാണ് സച്ചിന്റെ റെക്കോർഡ് ഭേദിക്കാനായി കാത്തിരിക്കുന്നത്.

2003 ലോകകപ്പിൽ സച്ചിൻ സ്വന്തമാക്കിയ 673 റൺസ് എന്ന റെക്കോർഡാണ് ഇപ്പോഴും തല ഉയർത്തി നിൽക്കുന്നത്. 549 റൺസുള്ള ഇംഗ്ലണ്ടിന്റെ ജോ റൂട്ടും 548 റൺസുള്ള കിവീസിന്റെ കെയ്ൻ വില്യംസണും ഒരു പക്ഷേ ഈ റെക്കോർഡ് മറികടന്നേക്കാം.

സച്ചിനെ മറികടക്കാൻ റൂട്ടിന് 125 റൺസും വില്യംസണ് 126 റൺസും വേണം. അപാര ഫോമിൽ തുടരുന്ന ഇരുവരിൽ ആരെങ്കിലും ഈ റെക്കോർഡ് മറികടന്നേക്കുമെന്നാണ് പ്രതീക്ഷിക്കു്‌നത്. നേരത്തെ രോഹിത് ശർമയും ഡേവിഡ് വാർണറും ഈ റെക്കോർഡ് മറി കടന്നേക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സെമിയിൽ ഇരു താരങ്ങളും പരാജയപ്പെടുകയായിരുന്നു. ടീം പുറത്തായതോടെ ഇതിനുള്ള സാധ്യത അടയുകയും ചെയ്തു.

നിലവിൽ ലോകകപ്പിൽ ഏറ്റവുമധികം റൺസ് എന്ന റെക്കോർഡ് രോഹിത് ശർമയുടെ പേരിലാണ്. ഈ ലോകകപ്പിൽ രോഹിത് 648 റൺസ് എടുത്തിരുന്നു. വാർണറുടെ സമ്പാദ്യം ഒരു റൺസ് അകലെ 647 റൺസാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *