പത്ത് വർഷത്തെ പ്രണയം; ബാഡ്മിന്റൺ താരങ്ങളായ സൈനയും കശ്യപും വിവാഹിതരാകുന്നു

  • 86
    Shares

ബാഡ്മിന്റൺ താരങ്ങളായ സൈനാ നേവാളും പി കശ്യപും വിവാഹിതരാകുന്നു. ഡിസംബർ 16ന് ഹൈദരാബാദിൽ വെച്ചാകും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിൽ പങ്കുചേരുകയുള്ളു. തുടർന്ന് ഡിസംബർ 21ന് വിവാഹ സത്കാരം നടത്തും

പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. കഴിഞ്ഞ പത്ത് വർഷവും പ്രണയം രഹസ്യമാക്കി വെക്കുകയായിരുന്നു. ഗോപിചന്ദിന്റെ ബാഡ്മിന്റൺ അക്കാദമിയിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *