9 റൺസിന് 3 വിക്കറ്റ്, പുറത്താകാതെ 51 റൺസ്; താരമായി ദ്രാവിഡിന്റെ മകൻ

  • 578
    Shares

സ്‌കൂൾ ക്രിക്കറ്റിൽ അവിസ്മരണീയ പ്രകടനവുമായി രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ്. അത്ഭുതപ്പെടുത്തുന്ന ഓൾ റൗണ്ട് പ്രകടനത്തിലൂടെയാണ് സമിത് കയ്യടി വാങ്ങിയത്. മല്യ അദിതി ഇന്റർനാഷണൽ സ്‌കൂളിന് വേണ്ടിയാണ് സമിത് ഇറങ്ങിയത്

അണ്ടർ 14 സ്‌കൂൾ ക്രിക്കറ്റിലായിരുന്നു സമിതിന്റെ പ്രകടനം. കേംബ്രിഡ്ജ് പബ്ലിക് സ്‌കൂളിനെ സമിതിന്റെ പ്രകടന മികവിൽ മല്യ അദിതി സ്‌കൂൽ 9 വിക്കറ്റിന് പരാജയപ്പെടുത്തുകയും ചെയ്തു. 9 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ സമിത് ബാറ്റിംഗിൽ 51 റൺസുമായി പുറത്താകാതെ നിന്നു

ജനുവരിയിൽ അണ്ടർ 14 ബി ടി ഡബ്ല്യു കപ്പിൽ സമിത് സെഞ്ച്വറിയടിച്ച് കളം വാണിരുന്നു. അച്ഛന്റെ പാതയിലേക്ക് മകനും വളരുകയാണെന്ന് ക്രിക്കറ്റ് വിദഗ്ധർ വിലയിരുത്തുന്നു. സച്ചിന്റെ മകൻ അർജുൻ തെൻഡുൽക്കറുടെ പ്രകടനം വാർത്തകളിൽ നിറയുമ്പോൾ തന്നെയാണ് സമിതും വരവറിയിക്കുന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *