സെലക്ടർമാരോടാണ്; സഞ്ജുവിനെ ഇനിയും കണ്ടില്ലെന്ന് നടിക്കരുത്

ദക്ഷിണാഫ്രിക്ക എയ്ക്ക് എതിരായ അഞ്ചാം ഏകദിനത്തിലെ വിജയത്തിന് ഇന്ത്യ എ കടപ്പെട്ടിരിക്കുന്നത് മലയാളി താരം സഞ്ജു വി സാംസണോടാണ്. 20 ഓവറായി ചുരുക്കിയ മത്സരത്തിൽ സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവിൽ ഇന്ത്യ എ ആദ്യം അടിച്ചുകൂട്ടിയത് 204 റൺസാണ്. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കൻ പോരാട്ടം 168 റൺസിലൊതുങ്ങുകയും ചെയ്തു.

സ്‌കോർ ബോർഡിൽ രണ്ട് റൺസ് മാത്രമുള്ളപ്പോഴാണ് വൺ ഡൗണായി സഞ്ജു ക്രീസിലെത്തുന്നത്. രണ്ടാം വിക്കറ്റിൽ ധവാനുമൊന്നിച്ച് 135 റൺസിന്റെ കൂട്ടുകെട്ടും സഞ്ജുവുണ്ടാക്കി. ധവാൻ 51 റൺസിന് പുറത്തായപ്പോഴും സഞ്ജു തന്റെ വെടിക്കെട്ട് തുടരുകയായിരുന്നു

48 പന്തിൽ ആറ് ഫോറും ഏഴ് സിക്‌സും സഹിതം 91 റൺസാണ് സഞ്ജു നേടിയത്. ധവാൻ 51 റൺസും ശ്രേയസ്സ് അയ്യർ 36 റൺസുമെടുത്തു. വിക്കറ്റിന് പിന്നിലും സഞ്ജു മികച്ച പ്രകടനമാണ് ഇന്നലെ പുറത്തെടുത്തത്. ഒരു ക്യാച്ചും സഞ്ജുവിന്റെ പേരിലുണ്ട്. മത്സരത്തിലെ താരമായി തെരഞ്ഞെടുത്തതും സഞ്ജു സാംസണെയായിരുന്നു

നാലാം ഏകദിനത്തിൽ 2 റൺസിന് പുറത്തായെങ്കിലും അടുത്ത മത്സരത്തിൽ തന്റെ സ്വതസിദ്ധമായ ആക്രമണ ശൈലിയിലേക്ക് തിരിച്ചെത്താൻ മലയാളി താരത്തിന് സാധിച്ചു. സഞ്ജുവിനെ ദേശീയ ടീമിലെടുക്കണമെന്ന് ഗവാസ്‌കർ അടക്കമുള്ള താരങ്ങൾ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സെലക്ടർമാർക്ക് മുന്നിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സഞ്ജുവും കാത്തിരിക്കുകയാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *