ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് കൂട്ടത്തകർച്ച; പിടിച്ചു നിന്ന് സഞ്ജു സാംസൺ
ചതുർരാഷ്ട്ര ഏകദിന ടൂർണമെന്റിൽ ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ ഇന്ത്യ എ ക്ക് കൂട്ടത്തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യ എ 157 റൺസിന് എല്ലാവരും പുറത്തായി. 38 റൺസെടുത്ത ചഹറും 36 റൺസെടുത്ത സഞ്ജു സാംസണും മാത്രമാണ് പിടിച്ചുനിന്നത്.
ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. എട്ടാം വിക്കറ്റിൽ സഞ്ജുവും ചഹറും ചേർന്ന് കൂട്ടിച്ചേർത്ത 64 റൺസാണ് വൻ നാണക്കേടിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത്.
42 പന്തിൽ രണ്ട് ഫോറും ഒരു സിക്സും സഹിതമാണ് സഞ്ജു 36 റൺസ് എടുത്തത്. ചഹർ 42 പന്തിൽ മൂന്ന് വിതം സിക്സും ഫോറും സഹിതമാണ് 38 റൺസ് എടുത്തത്.