കെസിഎ സച്ചിൻ ബേബിക്കൊപ്പം; സഞ്ജുവിന് കാരണം കാണിക്കൽ നോട്ടീസ്

Loading...
  • 89
    Shares

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബിക്കെിതരെ പരാതി നൽകിയ രഞ്ജി താരങ്ങൾക്ക് കെ സി എ കാരണം കാണിക്കൽ നോട്ടീസ് നൽകി. സഞ്ജു സാംസൺ അടക്കമുള്ള പതിമൂന്ന് താരങ്ങൾക്കാണ് നോട്ടീസ് നൽകിയത്. സച്ചിനെതിരായ പരാതിയിൽ കഴമ്പില്ലെന്നും കെ സി എ പറയുന്നു.

സഞ്ജു, അക്ഷയ് കെസി, സൽമാൻ നിസാർ, അസറുദ്ദീൻ എന്നീ നാല് താരങ്ങൾക്ക് പ്രത്യേക കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. കർണാടകയിൽ നടന്ന ടൂർണമെന്റിനിടെ ടീം മാനേജ്‌മെന്റിന്റെ അനുമതിയില്ലാതെ ഹോട്ടലിന് പുറത്തു പോയത് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക നോട്ടീസ്

ശ്രീലങ്കൻ പര്യടനത്തിനിടെ സച്ചിൻ ബേബിക്കെതിരെ 13 താരങ്ങൾ ഒപ്പിട്ട കത്ത് കെ സി എക്ക് നൽകിയിരുന്നു. നായകനെന്ന നിലയിൽ സച്ചിൻ ഏകാധിപത്യ സ്വഭാവം കാണിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം ശരിയല്ലെന്നും കത്തിൽ ആരോപിച്ചിരുന്നു. സച്ചിൻ സ്വാർഥനാണെന്നായിരുന്നു കത്തിലെ പ്രധാന ആരോപണം.

സഹതാരങ്ങളോട് മോശമായി സംസാരിക്കുന്നു, നായകന്റെ പെരുമാറ്റം കാരണം സ്വന്തം കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകുന്നില്ലെന്നും കളിക്കാർ ആരോപിച്ചിരുന്നു. എന്നാൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണിതെന്ന് കെസിഎ കണ്ടെത്തി. നായകനെതിരെ മുതിർന്ന താരങ്ങൾ ഗൂഢാലോചന നടത്തുകയായിരുന്നുവെന്നാണ് കെസിഎയുടെ സമിതി കണ്ടെത്തിയത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *