വിജയത്തിലേക്ക് ബാറ്റേന്തി സഞ്ജു; ഹൈദരാബാദിനെ തകർത്ത് രാജസ്ഥാൻ

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത സൺ റൈസേഴ്‌സ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ അഞ്ച് പന്തുകൾ ശേഷിക്കെ രാജസ്ഥാൻ വിജയലക്ഷ്യം മറികടന്നു

മുൻനിര ബാറ്റ്‌സ്മാൻമാരെല്ലാം മികച്ച രീതിയിൽ ബാറ്റേന്തിയതോടെയാണ് രാജസ്ഥാൻ വിജയത്തിലേക്ക് അനായാസം നടന്നടുത്തത്. ബാറ്റിംഗിന്റെ ഒരു ഘട്ടത്തിൽപ്പോലും തോൽക്കുമെന്ന പ്രതീതി രാജസ്ഥാൻ ഉയർത്തിയില്ല. മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും ജയിക്കാനാവശ്യമായ കരുതൽ അപ്പോഴേക്കും അവർ സ്വന്തമാക്കിയിരുന്നു

രഹാനെ 39, ലിവിംഗ്‌സ്റ്റൺ 44, സ്മിത്ത് 22 എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാൻമാർ സഞ്ജു 32പന്തിൽ 48 റൺസുമായും ടർണർ 3 റൺസുമായും പുറത്താകാതെ നിന്നു. രഹാനെയും ലിവിംഗ്സ്റ്റണും ചേർന്നുള്ള ഓപണിംഗ് കൂട്ടുകെട്ട് 78 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്.

നേരത്തെ മനീഷ് പാണ്ഡെയുടെ അർധ സെഞ്ച്വറി മികവിലാണ് ഹൈദാരാബാദ് സ്‌കോർ 160ൽ എത്തിച്ചത്. വാർണർ 37, റാഷിദ് ഖാൻ 17 റൺസെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *