Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

ഒടുവിൽ കോഹ്ലിയും സമ്മതിച്ചു; സഞ്ജുവിന്റെ ബാറ്റിംഗ് തന്നെ വിസ്മയിപ്പിച്ചു

Sports

ഒടുവിൽ കോഹ്ലിയും സമ്മതിച്ചു; സഞ്ജുവിന്റെ ബാറ്റിംഗ് തന്നെ വിസ്മയിപ്പിച്ചു

ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെ രാജസ്ഥാന്റെ മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനത്തെ കുറിച്ചാണ് ക്രിക്കറ്റ് ലോകത്തെ സംസാരം. ലോകോത്തര താരങ്ങൾ അടങ്ങുന്ന ബാംഗ്ലൂരിനെതിരെ ക്ലാസിക് പ്രകടനമായിരുന്നു സഞ്ജുവിന്റെത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും സഞ്ജുവിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

വളരെ പ്രതിഭയുള്ള കളിക്കാരനാണ് സഞ്ജുവെന്നാണ് കോഹ്ലി പറയുന്നത്. ലളിതമായ കളി കൈകാര്യം ചെയ്യുന്നതിൽ സഞ്ജുവിന്റെ മികവ് ശ്രദ്ധിക്കപ്പെടേണ്ടതാണ്. ക്രീസിൽ മികവ് പുലർത്തുന്നതിനൊപ്പം ബാലൻസ് ചെയ്യാനും സഞ്ജു ശ്രദ്ധിക്കുന്നു. മനോഹരമായ ഇന്നിംഗ്‌സാണ് സഞ്ജു ബാംഗ്ലൂരിനെതിരെ കാഴ്ച വെച്ചതെന്നും കോഹ്ലി പ്രശംസിച്ചു.

ലോക ക്രിക്കറ്റിലെ വരും സൂപ്പർ സ്റ്റാറാണ് സഞ്ജു സാംസണെന്ന് സ്പിൻ ഇതിഹാസം ഷെയ്ൻ വോണും പ്രതികരിച്ചു. അവനെന്ത് ചെയ്യാനാകുമെന്ന് തെളിയിക്കുന്നതായിരുന്നു ബാംഗ്ലൂരിനെതിരായ ഇന്നിംഗ്‌സെന്നും ഷെയ്ൻ വോൺ പറഞ്ഞു.

നേരത്തെ സഞ്ജുവിന്റെ പ്രകടനം കൊണ്ടല്ല, പിച്ച് ചതിച്ചതിനാലാണ് ബാംഗ്ലൂർ തോറ്റതെന്ന് കോഹ്ലി പറഞ്ഞിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനവുമുയർന്നിരുന്നു. 45 പന്തിൽ പത്ത് സിക്‌സും രണ്ട് ഫോറും സഹിതം പുറത്താകാതെ 92 റൺസാണ് സഞ്ജു നേടിയത്

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Sports

Advertisement

Title

Advertisement
To Top