ഈ രീതിയിലാണ് പോക്കെങ്കിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ നാശം സംഭവിക്കുമെന്ന് ഗാംഗുലി
ബിസിസിഐ സിഇഒ രാഹുൽ ജോഹ്റിക്കെതിരായ മീ ടു ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മുന്നറയിപ്പുമായി മുൻ നായകനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ആരോപണം കൈകാര്യം ചെയ്യുന്നതിൽ ബിസിസിഐക്ക് പിഴവ് സംഭവിച്ചു. ഈ രീതിയിലാണ് മുന്നോട്ടുപോകുന്നതെങ്കിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ നാശം സംഭവിക്കുമെന്നും ഗാംഗുലി മുന്നറിയിപ്പ് നൽകി
ബിസിസിഎൈ ആക്ടിംഗ് പ്രസിഡന്റ് സി കെ ഖന്ന, ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി എന്നിവർക്ക് അയച്ച കത്തിലാണ് ഗാംഗുലി ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭരണസംവിധാനത്തിന്റെ പോക്ക് എങ്ങോട്ടേക്കാണെന്ന കാര്യത്തിൽ തികഞ്ഞ ആശങ്കയുണ്ട്. ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രതിച്ഛായ തനിക്ക് ഏറെ പ്രധാനമാണെന്നും ഗാംഗുലി പറയുന്നു.