റൺ മെഷീനായി വിരാട് കോഹ്ലി; വിശാഖ പട്ടണം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ

Loading...
  • 109
    Shares

വിശാഖപട്ടണം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 321 റൺസ് അടിച്ചൂകുട്ടി. സെഞ്ച്വറി നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ മികവിലാണ് ഇന്ത്യ സ്‌കോർ 300 കടത്തിയത്. ഇതിനിടയിൽ കോഹ്ലി ഏകദിനത്തിൽ പതിനായിരം റൺസ് തികച്ചു. ഏറ്റവും വേഗതയിൽ പതിനായിരം റൺസ് തികച്ച താരമെന്ന റെക്കോർഡും കോഹ്ലിക്ക് സ്വന്തമായി. 2018ൽ ആയിരം റൺസും കോഹ്ലിക്ക് സ്വന്തമായി

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ രോഹിത് ശർമയെയും ധവാനെയും നഷ്ടപ്പെട്ട ഇന്ത്യയെ കോഹ്ലിയും അമ്പട്ടി റായിഡുവും ചേർന്ന് മുന്നോട്ടു നയിക്കുകയായിരുന്നു. റായിഡു 80 പന്തിൽ എട്ട് ഫോറുകൾ സഹിതം 73 റൺസെടുത്ത് പുറത്തായി. കോഹ്ലി 129 പന്തിൽ നാല് സിക്‌സും 13 ഫോറും സഹിതം 157 റൺസെടുത്ത് പുറത്താകാതെ നിന്നു. ധവാൻ 29, ധോണി 20, പന്ത് 17, ജഡേജ 17ഉം റൺസെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *