കോഹ്ലിക്കും മായങ്കിനും അർധ സെഞ്ച്വറി; ഇന്ത്യക്ക് 5 വിക്കറ്റുകൾ നഷ്ടപ്പെട്ടു
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യ് ആദ്യ ദിനം അവസാനിക്കുമ്പോൾ 5 വിക്കറ്റിന് 264 റൺസ് എന്ന നിലയിൽ. ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി നായകൻ കോഹ്ലിയും മായങ്ക് അഗർവാളും അർധ സെഞ്ച്വറികൾ നേടി
കെ എൽ രാഹുൽ ഒരിക്കൽ കൂടി പരാജയപ്പെട്ടു. 13 റൺസ് മാത്രമാണ് രാഹുലിന് നേടാനായത്. മായങ്ക് 55 റൺസെടുത്ത് പുറത്തായി. പൂജാരക്കും പിടിച്ചുനിൽക്കാാനിയില്ല. 6 റൺസുമായി പൂജാര മടങ്ങി. കോഹ്ലി 76 റൺസെടുത്തു. രഹാനെ 24 റൺസിൽ വീണു
ആദ്യ ദിനം അവസാനിക്കുമ്പോൾ ഹനുമ വിഹാരി 43 റൺസുമായും റിഷഭ് പന്ത് 27 റൺസുമായും ക്രീസിലുണ്ട്. വിൻഡീസിന് വേണ്ടി ഹോൾഡർ 3 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ കമർ റോച്ച്, കോൺവാൾ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമക്കി.