പന്ത് തടയേണ്ട താരം പോസ്റ്റിന് ചാരി നിന്ന് സ്വപ്നം കണ്ടു; ഏതവനെടാ ഇതെന്ന് ഫുട്ബോൾ ലോകം
ഫുട്ബോൾ ലോകത്തെ ചർച്ചാ വിഷയം ഇപ്പോൾ സെനഗലിന്റെ ഇഡ്രിസ ഗയെ എന്ന താരത്തെ ചുറ്റിപ്പറ്റിയാണ്. കൊളംബിയക്കെതിരായ മത്സരത്തിലെ പ്രകടനത്തിന്റെ പേരിൽ അല്ല, സ്വന്തം വലയിലേക്ക് ഗോൾ വന്നു വീഴുന്ന സമയത്ത് പോസ്റ്റിൽ ചാരി നിന്ന് സ്വപ്നം കണ്ടതാണ് താരത്തെ വാർത്താ ലോകത്ത് പ്രമുഖനാക്കിയത്
കൊളംബിയക്കെതിരായ നിർണായക മത്സരത്തിൽ തോറ്റതോടെ സെനഗൽ ലോകകപ്പിൽ നിന്ന് പുറത്താകുകയായിരുന്നു. ഗയെയുടെ അലസതയാണ് ഗോളിന് വഴി വെച്ചതും. 74ാം മിനിറ്റിൽ ഹെഡ്ഡർ ഗോളിലൂടെ കൊളംബിയയുടെ യെറി മിനയാണ് ലക്ഷ്യം കണ്ടത്. ഈ സമയം സെനഗൽ പോസ്റ്റിൽ ചാരി നിൽക്കുകയായിരുന്നു ഈ താരം
അരയിൽ കൈയ്യും കുത്തി നിൽക്കുന്ന താരത്തിന്റെ നീക്കങ്ങൾ ആരാധകരിൽ സംശയമുണ്ടാക്കിയിട്ടുണ്ട്. സെനഗലിനെ തോൽപ്പിക്കാനായുള്ള നീക്കമാണോയെന്നതാണ് ആരാധകർ സംശയിക്കുന്നത്. ഒന്നനങ്ങിയാൽ പോലും ഗോളായ പന്ത് ഗയെക്ക് തടുക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഇതിന് മെനക്കെടാതെ പോസ്റ്റിൽ ചാരിനിൽക്കുകയായിരുന്നു താരം
Look at that Senegal defender defending the post lmfaoooo pic.twitter.com/hSpMvR0RRp
— renato ?? (@rehnato) June 28, 2018